Thursday, September 23, 2021

ഫുട്ബോൾ ലോകവും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരും ആഘോഷത്തിൽ

Must Read

മാഞ്ചസ്റ്റർ: ഫുട്ബോൾ ലോകവും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരും ആഘോഷത്തിൽ. 12 വർഷത്തിനുശേഷം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷമാക്കി.

റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ന്യൂ​കാ​സി​ലി​നെ 4-1ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ലീ​ഗി​ൽ ഒ​ന്നാ​മ​തും എ​ത്തി.

ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷ​മാ​ണ് എ​വ​രും കാ​ത്തി​രു​ന്ന നി​മി​ഷം എ​ത്തി​യ​ത്. റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ൾ. ന്യൂ​കാ​സി​ൽ കീ​പ്പ​ർ വു​ഡ്മാ​ന്‍റെ കൈ​യി​ൽ​നി​ന്നും വ​ഴു​തി​പ്പോ​യ പ​ന്ത് വ​ല​യി​ലേ​ക്ക് ത​ട്ടി​യി​ട്ടു കൊ​ണ്ട് റൊ​ണാ​ൾ​ഡോ ത​ന്‍റെ തി​രി​ച്ചു​വ​ര​വ് അ​റി​യി​ച്ചു.

56-ാം മി​നി​റ്റി​ൽ മ​ക്സി​മി​ന്‍റെ പാ​സി​ൽ നി​ന്ന് മ​ക്വി​ലോ ന്യൂ​കാ​സി​ലി​നാ​യി ഗോ​ൾ ക​ണ്ടെ​ത്തി. പ​ക്ഷെ യു​ണൈ​റ്റ​ഡ് പ​ത​റി​യി​ല്ല‌. 62-ാം മി​നി​റ്റി​ൽ റൊ​ണോ​ൾ​ഡോ വീ​ണ്ടും ന്യൂ​കാ​സിലി​ന്‍റെ വ​ല കു​ലു​ക്കി. 80-ാം മി​നി​റ്റി​ൽ ബ്രൂ​ണോ​യും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി.

92-ാം മി​നി​റ്റി​ൽ ലിം​ഗാ​ർ​ഡി​ലൂ​ടെ യു​ണൈ​റ്റ​ഡ് നാ​ലാം ഗോ​ളും നേ​ടി. ഈ ​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ലീ​ഗി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 10 പോ​യി​ന്‍റാ​യി.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News