Monday, January 25, 2021

ബി.ജെ.പിയിൽ നിന്ന് സി.പി.എമിലേക്ക് നേതാക്കൾ ഉൾപ്പടെയുള്ള പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു

Must Read

ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...

എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും....

1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി...

തിരുവനന്തപുരം: ജില്ലയിൽ ബി.ജെ.പിയിൽ നിന്ന് സി.പി.എമിലേക്ക് നേതാക്കൾ ഉൾപ്പടെയുള്ള പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു. ദിവസങ്ങൾക്ക് മുൻപ് വരെ സംഘപരിവാറിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ സജീവമായിരുന്ന യുവമോർച്ച സംസ്ഥാന നേതാവും, ബി.ജെ.പി തിരുവനന്തപുരം മീഡിയ സെൽ കോർഡിനേറ്ററുമായ വലിയശാല പ്രവീൺ ബി.ജെ.പി വിട്ടു. സി.പി.എം ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പനിൽ നിന്ന് പാർട്ടി പതാക ഏറ്റുവാങ്ങി പ്രവീൺ സി.പി.എമ്മിലേക്ക് ചേക്കേറി.

ബി.ജെ.പിക്ക് വേണ്ടി സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്ന പ്രവീണിനെ പാർട്ടി ഭാരവാഹിത്വം നൽകി വേണ്ടവിധത്തിൽ പരിഗണിക്കാത്തത് ആണ് പാർട്ടി മാറാൻ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഒക്ടോബർ 12 വരെ സംഘപരിവാർ അനുകൂല പോസ്റ്റുകൾ ഫേസ്‌ബുക്കിൽ ഇട്ടിരുന്ന പ്രവീണിന്റെ പെട്ടെന്നുള്ള പാർട്ടി വിടൽ ചർച്ചയായിരിക്കുകയാണ്. സംഘപരിവാര വർഗ്ഗീത നാടിന് ആപത്താണ് എന്നത് തിരിച്ചറിഞ്ഞു ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ചു മാനവികതയുടെ പക്ഷമായ സി.പി.എംലേക്ക് കടന്നു വന്ന പ്രവീണിന് അഭിനന്ദനങ്ങൾ എന്ന് സി.പി.എം ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പൻ പറഞ്ഞു.

തലസ്ഥാന ജില്ലയിൽ ബി.ജെ.പി സമ്പൂർണ്ണമായി തകരുകയാണ്. രാഷ്ട്രീയ വഞ്ചനയും, വർഗ്ഗീയതയും കൊണ്ട് ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാമെന്ന സംഘപരിവാർ അജണ്ടയ്ക്കെതിരെ സി.പി.എം നേതൃത്വത്തിൽ ഉയർന്ന് വന്ന മതനിരപേക്ഷ സമൂഹത്തിന്റെ ചെറുത്ത് നില്പ് ഫലം കാണുന്നു എന്നതാണ് വസ്തുതയെന്നും ആ പാർട്ടിയിലെ അണികൾക്കും നേതാക്കൾക്കും പോലും ബോധ്യപെടാത്ത വിധം രാഷ്ട്രീയ ജീർണ്ണതയിലേക്ക് ബിജെപി കൂപ്പ് കുത്തിയിരിക്കുയാണെന്നും അനാവൂർ നാഗപ്പൻ പറഞ്ഞു.

കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ആയി ചുമതല എടുത്ത ശേഷം പാർട്ടി വിടുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് വലിയശാല പ്രവീൺ. ഇതിന് മുൻപ് യുവമോർച്ച നേതാവായിരുന്ന രാജാജി നഗർ മഹേഷും സംഘപരിവാർ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെ അടുത്തിടെ വെങ്ങാനൂർ ഗ്രാമപഞ്ചായത് സ്റ്റൻഡിങ് കമ്മിറ്റി ചെയർമാനും ബി.ജെ.പി അംഗവുമായിരുന്ന സന്തോഷും പാർട്ടി വിട്ട് സി.പി.എമ്മിലേക്ക് പോയിരുന്നു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി വിടുന്നവരുടെ എണ്ണം കൂടുന്നത് ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

English summary

The flow of activists from the BJP to the CPM, including leaders, continues

Leave a Reply

Latest News

ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...

എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും. ശനിയാഴ്ച രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം...

1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെയാണ് ഇത്തവണ വനിതകളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്....

മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായി; എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിൽ; ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ

തൃശ്ശൂർ:മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായാണ്. എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിലാണ്. ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ. വർഷങ്ങളായി തുടരുന്ന പ്രതിഭാസമാണിതെങ്കിലും കാട്ടാനയുടെ...

കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു

ദുബൈ: കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലുമാണ് പതിവ് പരിശോധനകളില്‍ വീഴ്‍ച കണ്ടെത്തിയത്.

More News