Sunday, October 17, 2021

ഇന്ത്യ – ഓസ്ട്രേലിയ വനിതാ ടീമുകൾ തമ്മിലുള്ള ആദ്യ ട്വന്റി 20 മഴ കാരണം ഉപേക്ഷിച്ചു

Must Read

കറാറ ഓവൽ: ഇന്ത്യ – ഓസ്ട്രേലിയ വനിതാ ടീമുകൾ തമ്മിലുള്ള ആദ്യ ട്വന്റി 20 മഴ കാരണം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15.2 ഓവറിൽ നാലിന് 131 റൺസെന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്.

പിന്നീട് എകദേശം ഒരു മണിക്കൂറും 10 മിനിറ്റിനും ശേഷം മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

മഴമൂലം ഇരു ടീമിലെ താരങ്ങളും മൈതാനം വിട്ട് ഏകദേശം 40 മിനിറ്റിന് ശേഷം ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചതായി പ്രഖ്യാപനമുണ്ടായി. തുടർന്ന് 30 മിനിറ്റോളം കാത്തുനിന്നെങ്കിലും മഴ കാരണം ഓസീസ് ടീമിന് കളത്തിലിറങ്ങാൻ സാധിക്കാതിരുന്നതോടെയാണ് മത്സരം ഉപേക്ഷിക്കുന്നതായി അറിയിപ്പ് വന്നത്.

Leave a Reply

Latest News

താമരശേരി ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ മണ്ണിടിഞ്ഞു

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ഴ ക​ന​ക്കു​ന്നു. താ​മ​ര​ശേ​രി ചു​ര​ത്തി​ൽ എ​ട്ടാം വ​ള​വി​നും ഒ​ൻ​പ​താം വ​ള​വി​നും ഇ​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.ഇ​തേ തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു....

More News