Tuesday, October 26, 2021

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ റാങ്ക് പട്ടിക ഇന്നു പ്രസിദ്ധീകരിക്കും

Must Read

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള (കെഎഎസ് ) ആദ്യ റാങ്ക് പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. കേരളപ്പിറവി ദിനത്തിൽ ആദ്യത്തെ നിയമന ശിപാർശ നൽകാനാണ് പിഎസ്‌സി തീരുമാനം.

ഒ​രു വ​ർ​ഷ​മാ​ണ് റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി. 105 ഒ​ഴി​വാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ന​വം​ബ​റി​ൽ ആ​ദ്യ​ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. മൂ​ന്നു​വി​ഭാ​ഗ​ത്തി​ലാ​യി 582 പേ​രാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നേ​രി​ട്ട് നി​യ​മ​ന​മു​ള്ള ഒ​ന്നാം കാ​റ്റ​ഗ​റി​യി​ൽ 197 പേ​രാ​ണ് ഇ​ടം​പി​ടി​ച്ച​ത്. ഇ​തി​ൽ 68 പേ​ർ മെ​യി​ൻ ലി​സ്റ്റി​ലും 129 പേ​ർ സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ലു​മാ​ണു​ള്ള​ത്.

ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ അ​ല്ലാ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ര​ണ്ടാം കാ​റ്റ​ഗ​റി​യി​ൽ 189 പേ​രു​ടെ​യും( മെ​യി​ൻ ലി​സ്റ്റ്-70, സ​പ്ലി​മെ​ന്‍റ​റി-119) ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള മൂ​ന്നാം കാ​റ്റ​ഗ​റി​യി​ൽ 196 പേ​രു​ടെ​യും(​മെ​യി​ൻ ലി​സ്റ്റ്-71 , സ​പ്ലി​മെ​ന്‍റ​റി-125) പ​ട്ടി​ക​യാ​ണ് അ​ഭി​മു​ഖ​ത്തി​നാ​യി പി​എ​സ്‌​സി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News