Tuesday, October 26, 2021

വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ചേര്‍ത്തല സ്വദേശിക്ക്‌

Must Read

ചേര്‍ത്തല: വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ചേര്‍ത്തല സ്വദേശിക്ക്‌. 75 ലക്ഷം രൂപയും 8000 രൂപ വീതമുള്ള മൂന്ന്‌ സമാശ്വാസ സമ്മാനങ്ങളുമാണ്‌ ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത്‌ 15ാം വാര്‍ഡില്‍ തിരുവിഴ ദേവിഭവനത്തില്‍ ദിലീപ്‌കുമാര്‍ (53) ന്‌ ലഭിച്ചത്‌. ചേര്‍ത്തല മണവേലിയിലെ കള്ള്‌ ഷാപ്പിലെ മാനേജരാണു ദിലീപ്‌കുമാര്‍.
കാളികുളം ലീല ലക്കി സെന്ററില്‍ നിന്ന്‌ ടിക്കറ്റ്‌ വാങ്ങി വില്‍ക്കുന്ന ഭിന്നശേഷിക്കാരനായ കൊക്കോതമംഗലം കരിയില്‍ സുനില്‍കുമാറില്‍ നിന്നാണ്‌ ശനിയാഴ്‌ച്ച ഡബ്യു.ടി. 684764 എന്ന നമ്പറിലുള്ള നാല്‌ ടിക്കറ്റ്‌ എടുത്തത്‌. ഒന്നാം സമ്മാനത്തിന്‌ പുറമേ മൂന്ന്‌ ടിക്കറ്റിന്‌ 8000 രൂപ വീതമുള്ള പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.
സമ്മാനാര്‍ഹമായ ഭാഗ്യക്കുറി അരീപ്പറമ്പ്‌ സര്‍വീസ്‌ സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. വര്‍ഷങ്ങളായി ടിക്കറ്റ്‌ എടുക്കുന്നയാളാണ്‌ ദിലീപ്‌ കുമാര്‍. ചെറിയ സമ്മാനങ്ങള്‍ നേരത്തെ ലഭിച്ചിട്ടുണ്ട്‌. ഭാര്യ പ്രബുഷ. മക്കള്‍: മക്കള്‍: ദൃശ്യ, ദേവിക. മരുമകന്‍: വിഷ്‌ണു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News