Sunday, October 17, 2021

അബുദാബി ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം അടിച്ചത് 40 പേർ ചേർന്നെടുത്ത ടിക്കറ്റിന്

Must Read

ദുബായ്: അബുദാബി ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം അടിച്ചത് 40 പേർ ചേർന്നെടുത്ത ടിക്കറ്റിന്. ഖത്തറിലെ അൽ സുവൈദി ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന 40 ജീവനക്കാരെടുത്ത ടിക്കറ്റിന് 20.3 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. കൊല്ലം പരവൂർ സ്വദേശിയായ നഹീൽ നിസാമുദ്ദീന്റെ പേരിലാണ് ടിക്കറ്റെടുത്തത്. നഹീൽ നിസാമുദ്ദീനടക്കം ടിക്കറ്റിൽ പങ്കാളികളായ 40 പേരിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ ഒഴികെ ബാക്കിയെല്ലാവരും മലയാളികൾ തന്നെ.

എല്ലാ മാസവും ശമ്പളത്തിൽ നിന്നുള്ള ഒരു ചെറിയ തുക മാറ്റിവെച്ച് ഓരോരുത്തരുടെ പേരിലും ടിക്കറ്റെടുക്കൽ പതിവായിരുന്നു. ഇത്തവണ സംഘത്തെ ഭാഗ്യദേവത കടാക്ഷിച്ചു. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പെങ്കിലും നിസാമുദ്ദീനെ ബന്ധപ്പെടാൻ അബുദാബി ബിഗ് ടിക്കറ്റ് അധികൃതർക്ക് സാധിച്ചില്ല.

നിസാമുദ്ദീൻ ഇന്ത്യയിൽ വച്ച് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറായിരുന്നു ടിക്കറ്റെടുക്കുമ്പോൾ നൽകിയിരുന്നത്. ഇത് പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് ഇതിനോടൊപ്പം നൽകിയ നിസാമിന്റെ മാതാപിതാക്കളുടെ നമ്പറിൽ ബന്ധപ്പെട്ടാണ് അധികൃതർ സന്തോഷ വാർത്ത അറിയിച്ചത്.

‘പല സുഹൃത്തുക്കളും പറ്റിക്കുന്നതിനായി ഇത്തരത്തിൽ വിളിക്കാറുണ്ട്. ഇപ്പോഴും എനിക്ക് വിശ്വാസം വന്നിട്ടില്ല’- എന്നായിരുന്നു നിസാമുദ്ദീന്റെ പ്രതികരണം. സാധാരണയായി തങ്ങൾ പത്ത് മുതൽ 15 പേർ ചേർന്നാണ് ടിക്കറ്റെടുക്കാറുള്ളത്. എന്നാൽ ഫലമൊന്നും കിട്ടാതിരുന്നതോടെ കഴിഞ്ഞ രണ്ടു വർഷമായി സംഘം 40 ആക്കി ഉയർത്തുകയായിരുന്നുവെന്ന് നിസാമുദീനൊപ്പം ഒരേമുറിയിൽ താമസിക്കുന്ന ഷിനോയ് വ്യക്തമാക്കി

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News