തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട മോക് പോളിങ് പൂര്‍ത്തിയായി

0

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട മോക് പോളിങ് പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ ചുമതലയുള്ള കലക്ടർ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തിലാണ് മോക് പോളിങ് നടന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു മോക്പോൾ. ഭാരത് ഇലക്ട്രോണിക്സ് കോർപ്പറേഷനിലെ വിദഗ്ധരുടെ നേതൃത്വത്തിൽ 328 വോട്ടിങ് മെഷിനുകളാണ് തിരഞ്ഞെടുപ്പിനായി തയാറായിട്ടുള്ളത്.
പരിശോധനയ്ക്കായി 1,500 വോട്ടുകളാണ് രേഖപ്പെടുത്തിയത്. പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തി കൃത്യത ഉറപ്പു വരുത്തുന്നതോടെ ഇവ സ്ട്രോങ് റൂമിലേയ്ക്കു മാറ്റും. തുടർന്ന് ഉപതിരഞ്ഞെടുപ്പു സ്ഥാനാർഥി നിർണയങ്ങളും അവർക്കുള്ള ചിഹ്നങ്ങളും തയാറാകുന്നതോടെ ഇവ പതിക്കുന്നതിനായി വീണ്ടും പുറത്തെടുക്കു‌ം. നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങൾ നിലവിൽ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയ യന്ത്രങ്ങളാണ് തൃക്കാക്കര തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങൾ പരിശോധിച്ച് പ്രവർത്തന ക്ഷമത ഉറപ്പു വരുത്തിയിരുന്നു. തുടർന്നു രാഷ്ട്രീയ പാർട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് ഇന്നു വീണ്ടും മോക് പോളിങ് നടത്തിയത്. പോളിങ്ങിൽ പങ്കെടുത്തവരെ പലപ്രാവശ്യം വോട്ടു ചെയ്യിച്ചാണ് പരിശോധന നടപടിക്രമങ്ങൾ നടത്തിയിരിക്കുന്നത്.

അതേ സമയം തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തുകളുടെ എണ്ണം പൊതു തിരഞ്ഞെടുപ്പിലേതിലും കുറയും. 287 എന്നത് ഉപതിരഞ്ഞെടുപ്പിൽ 239 ആക്കി കുറയ്ക്കുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ റിപ്പോർട്ടു സമർപ്പിക്കാൻ കണയന്നൂർ തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രകാരം വോട്ടർ പട്ടികയിൽ 1,94,646 പേരാണുള്ളത്. ഇവിടെ പുതിയ വോട്ടർമാരെ ചേർക്കുന്നതു

Leave a Reply