Monday, April 12, 2021

ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം ഇന്ന്

Must Read

കെ.ജെ. ചാക്കോ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും മന്ത്രി സ്ഥാനത്തെത്തിയ ജനനേതാവാണ്

ചങ്ങനാശേരി: കെ.ജെ. ചാക്കോ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും മന്ത്രി സ്ഥാനത്തെത്തിയ ജനനേതാവാണ്. കേരള കോണ്‍ഗ്രസ് പ്രവർത്തകനായിരിക്കെ ചങ്ങനാശേരി നഗരസഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1962ൽ നഗരസഭാ...

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ...

ഒ.ടി.ടി. ചിത്രങ്ങളിൽ ഇനിയും അഭിനയിച്ചാൽ ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക്

ഒ.ടി.ടി. ചിത്രങ്ങളിൽ ഇനിയും അഭിനയിച്ചാൽ ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക്. സംഘടന പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. ചിത്രങ്ങളിൽ തുടർന്നും...

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ കോണ്‍ഗ്രസ്. പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം ശനിയാഴ്ച രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് ചേരും. ശേഷം രാവിലെ 11ന് കെപിസിസി ഭാരവാഹിയോഗം ചേരുമെന്നും ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.

കെപിസിസി ഭാരവാഹിയോഗത്തിൽ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. എഐസിസി നിരീക്ഷകരായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥന്‍, പി മോഹന്‍, ഐവാന്‍ ഡിസൂസ തുടങ്ങിയവര്‍ പങ്കെടുക്കും.

എഐസിസി നിരീക്ഷകരോടൊപ്പം രാവിലെ 8.30ന് എംപിമാരും എംഎല്‍എമാരും കെപിസിസി ആസ്ഥാനത്ത് പ്രഭാതഭക്ഷണത്തോടൊപ്പം ചര്‍ച്ച നടത്തും. അതേസമയം അസ്വാരസ്യങ്ങൾക്ക് വിടനൽകി കൊച്ചിയിൽ നിന്നെത്തുന്ന മുതിർന്ന നേതാവ് കെ വി തോമസും ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Leave a Reply

Latest News

കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാനെന്ന പേരിൽ കോയമ്പത്തൂരിൽ പോലീസിന്റെ തേർവാഴ്ച

ചെന്നൈ : കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാനെന്ന പേരിൽ കോയമ്പത്തൂരിൽ പോലീസിന്റെ തേർവാഴ്ച. ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മർദിച്ചു. സംഭവത്തിൽ മനുഷ്യാവകാശ...

More News