Tuesday, January 18, 2022

വിനോദസഞ്ചാര മേഖലക്ക് പുതുപ്രതീക്ഷ പകർന്ന് കോവിഡ് കാലത്തിനുശേഷം ആദ്യ ആഡംബര നൗക കൊച്ചിതീരമണഞ്ഞു

Must Read

കൊച്ചി: വിനോദസഞ്ചാര മേഖലക്ക് പുതുപ്രതീക്ഷ പകർന്ന് കോവിഡ് കാലത്തിനുശേഷം ആദ്യ ആഡംബര നൗക കൊച്ചിതീരമണഞ്ഞു. മുംബൈയിൽനിന്ന് ലക്ഷദ്വീപിലേക്ക് തിരിച്ച കോർഡിലിയ ക്രൂസ് കപ്പലാണ് ബുധനാഴ്ച രാവിലെ ഏഴിന് തുറമുഖത്തെ പുതിയ ടെർമിനലിൽ നങ്കൂരമിട്ടത്. വൈകീട്ട് നാലരക്ക് ലക്ഷദ്വീപിലേക്ക് തിരിച്ചു.

399 ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യാ​ണ്​ ക​പ്പ​ൽ വ​ന്ന​ത്. എ​ട്ടു​​മ​ണി​യോ​ടെ സ​ഞ്ചാ​രി​ക​ൾ ക​പ്പ​ലി​ൽ​നി​ന്നി​റ​ങ്ങി​യ​പ്പോ​ൾ ആ​വേ​ശ മേ​ള​മൊ​രു​ക്കി സ്വീ​ക​ര​ിച്ചു. കൊ​ച്ചി​യി​ലി​റ​ങ്ങി​യ 217 സ​ഞ്ചാ​രി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. 182 യാ​ത്ര​ക്കാ​ർ ന​ഗ​ര കാ​ഴ്​​ച​ക​ള്‍ ക​ണ്ട്​ മ​ട​ങ്ങി.

കൊ​ച്ചി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 800 വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ക​പ്പ​ലി​ൽ ല​ക്ഷ​ദ്വീ​പി​ലേ​ക്ക്​ തി​രി​ച്ചു. വൊ​യേ​ജ​ര്‍ കേ​ര​ള​യാ​ണ് ടൂ​ര്‍ ഏ​ജ​ൻ​റ്. മാ​സ​ത്തി​ൽ ര​ണ്ട്​ സ​ർ​വി​സ്​ കൊ​ച്ചി വ​ഴി ന​ട​ത്തു​മെ​ന്ന്​ ക്രൂ​സ്​ ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന്​ അ​നു​സ​രി​ച്ച്​ ആ​ഴ്​​ച​യി​ൽ ഒ​ന്നാ​യി ഉ​യ​ർ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കോ​ർ​ഡി​ലി​യ ക്രൂ​സ്

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News