ഭാര്യമാരെ പരസ്പരം പങ്കുവെച്ച ആദ്യകേസ് ഇപ്പോഴും കോടതിയിൽ തന്നെ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത് 2018 ൽ കായംകുളം സ്വദേശിനിയുടെ പരാതിയെ തുടർന്ന്; വൈഫ് എക്സ്ചേഞ്ചിൽ അകപ്പെട്ട ആദ്യ ഇരയുടെ കഥ ഇങ്ങനെ..

0

കായംകുളം: ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന ഒരുകൂട്ടം സംഘം കഴിഞ്ഞ ദിവസം പിടിക്കപ്പെട്ടെങ്കിലും ഷെയർചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച ആദ്യകേസ് ഇപ്പോഴും കോടതിയിലാണ്. ഇപ്പേൾ ഉയർന്ന് കേൾക്കുന്ന വിമർശനം ആദ്യ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ഉണ്ടാകാതിരുന്നതാണ് സംഭവങ്ങൾ ആവർത്തിക്കുന്നത് എന്നാണ്. 2019 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യകേസ് കായംകുളം പൊലീസ് രജിസ്റ്റർ ചെയ്യുന്നത്.

2018ലാണ് പരസ്പരം പങ്കാളികളെ കൈമാറുന്ന സംഭവംത്തിനു തുടക്കം കുറിക്കുന്നത്. പീഢനത്തിൽ സഹികെട്ട കായംകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്. വിഷയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള നാല് പേർ അറസ്റ്റിലാവുകയായിരുന്നു. പ്രേമത്തിൽ കുരുക്കിയ ഭാര്യയെ മദ്യത്തിന് അടിമയാക്കിയായ കായംകുളം കൃഷ്ണപുരം മേനാത്തേരി സ്വദേശിയാണ് ഇതിന് തുടക്കം കുറിച്ചത്.

ടിപ്പർഡ്രൈവറായ യുവാവിെൻറ കെണിയിൽപ്പെട്ട് ഒപ്പം ഇറങ്ങിയ പോന്ന യുവതിയെ സാമൂഹിക മാധ്യമ സംവാദത്തിലൂടെ പരിചയപ്പെട്ടവർക്ക് കാഴ്ചവെക്കുകയായിരുന്നു. പരസ്പരം പങ്കാളികളെകൈമാറുന്ന വലിയൊരു റാക്കറ്റിെൻറ ഭാഗമാണ് ഇവരെന്ന് കണ്ടെത്തിയെങ്കിലും തുടർ അന്വേഷണം വഴിമുട്ടുകയായിരുന്നു. സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം മേനാത്തേരി സ്വദേശി.

കിരൺ, കുലശേഖരപുരം വവ്വാക്കാവ് ചുളൂർ വീട്ടിൽ വാടകക്ക് താമസിക്കുന്ന സീതി, കൊല്ലം പെരിനാട് സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിൻ എന്നിവരാണ് അന്ന് പിടിയിലായത്.2018 മാർച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. ഷെയർ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അർഷാദ് എന്നയാൾക്കാണ് കിരൺ ഭാര്യയെ ആദ്യം കൈമാറുന്നത്. പിന്നീട് അറസ്റ്റിലായവരും പങ്കാളികളാകുകയായിരുന്നു.

പീഡനം അസഹ്യമായതോടെയാണ് പരാതി നൽകാൻ യുവതി തയ്യാറായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകളെ സംബന്ധിച്ച ധാരണ പൊലീസിന് ലഭിച്ചിരുന്നു. മയക്കുമരുന്നു ലോബികളിലേക്ക് കടക്കുന്ന ഘട്ടമെത്തിയതോടെയാണ് അന്വേഷണത്തിന് തടസം നേരിട്ടതെന്നായിരുന്നു സംസാരം.മയക്കുമരുന്നുകളുടെ അമിത ഉപയോഗമാണ് ഇത്തരം രതിവൈകൃതങ്ങൾക്ക് കാരണമെന്നായിരുന്നു വിലയിരുത്തൽ. ശരിയായ രീതിയിൽ അന്വേഷണമുണ്ടാകാതിരുന്നതാണ് സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും ചൂണ്ടികാട്ടുന്നു.

ഇത്തരത്തിൽ പങ്കാളികളെ പങ്കുവെക്കുന്ന വൻ സംഘമാണ് ഇന്നലെ കോട്ടയത്ത് പിടിയിലായത്. ചങ്ങനാശേരി സ്വദേശിയായ യുവതി യുവതിയുടെ തുറന്നു പറച്ചിലിലൂടെയാണ് വിവരം പുറത്തറിയുന്നത്‌. കപ്പിൾ കേരള, കപ്പിൾ മീറ്റ് കേരള തുടങ്ങിയ ​ഗ്രൂപ്പുകളിലൂടെയാണ് സംഭവം നടക്കുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ​ഗ്രൂപ്പുകളിൽ ഉള്ളത്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളിൽ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. വയസുകൾ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകൾ വരെയുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനർത്ഥം 31 വയസുള്ള ഭർത്താവും 27 വയസുള്ള ഭാര്യയും എന്നാണ്.

ഇങ്ങനെ പരിചയപ്പെടുന്നവർ മെസഞ്ചർ ചാറ്റും ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളിലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകൾ എങ്കിൽ പിന്നീട് തമ്മിൽ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു. ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും പ്രേരിപ്പിക്കുന്നു. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽപ്പെട്ട് പോയി മാനസികമായി തകർന്ന വീട്ടമ്മയാണ് പരാതിക്കാരി. ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകൻറെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് പൊലീസിൻറെ നിഗമനം.

ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന വൈഫ് എക്സേഞ്ച് മേളയാണ് കോട്ടയം ജില്ലയിലും നടന്നുവന്നിരുന്നത്. വിദേശത്ത് മാത്രം കേട്ട് പരിചയമുള്ള സംഭവം കേരളത്തിലും ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ കൂട്ടായ്മയിൽ ഉൾപെട്ടിട്ടുണ്ടെന്നുമാണ് വിവരം. വൈഫ് എക്സേഞ്ച് മേളയിൽ ഭർത്താക്കന്മാർക്കൊപ്പം പല യുവതികളും പങ്കെടുത്തത് സ്വമേധയായാണെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.

പങ്കാളികളെ പങ്കുവെക്കുന്ന സംഘങ്ങൾ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സംഘത്തിൽ ഉൾപെട്ട് കഴിഞ്ഞാൽ പിന്നെ കുടുംബ സുഹൃത്തത്തുക്കളെ പോലെയാണ് ഇവരുടെ ഇടപെടൽ. രണ്ടും മൂന്നും തവണ കണ്ട് സംസാരിച്ച ശേഷമാണ് പത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ വീടുകളാണ് ഇവർ തിരഞ്ഞെടുത്തിരുന്നത്. വീടുകളിൽ ഒത്തുചേരുകയാണ് ഇവരുടെ പതിവെന്നും പോലീസ് പറഞ്ഞു.

രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ട്. ​ഗ്രൂപ്പിൽ വിവാ​ഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളിൽ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ​ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ നിരന്തരം ശല്യം സഹിക്കാൻ കഴിയാതെയാണ് പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ യുവതി പരാതി നൽകിയത് . ചങ്ങനാശേരി സ്വദേശിനിയായ 26കാരിയാണ് ഗ്രൂപ്പിനെതിരെ രംഗത്തെത്തിയത്. രണ്ട് വർഷം മുമ്പാണ് ഇവർ ഗ്രൂപ്പിൽ എത്തിപ്പെട്ടതെന്നും വെളിപ്പെടുത്തി. ഭർത്താവിന്റെ നിർബന്ധത്തെ തുടർന്നാണ് യുവതിയും സമൂഹ മാധ്യമ ഗ്രൂപ്പിൽ അംഗമായത്.

യുവതിയുടെ ഭർത്താവ് 32കാരനാണ്. ഇയാൾ പണത്തിന് വേണ്ടിയും മറ്റ് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപെടുന്നതിനുമാണ് ഗ്രൂപ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പീഡനങ്ങൾ തുടർന്നതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. സമൂഹത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഈ കൂട്ടായ്മയിൽ അംഗമാണെന്നാണ് റിപ്പോർട്ടുകൾ. വാട്ട്സ് അപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സംഭവ വികാസങ്ങൾ നടക്കുന്നത്. ഭാര്യയേയും മക്കളെയുമൊത്ത് കുടുംബസമേതമാണ് ഭർത്താക്കന്മാർ ഇതിനായി ഹോട്ടലുകളിലും, റിസോർട്ടുകളിലും മുറിയെടുക്കുന്നത്. രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്.

ഡോക്ടർമാർ, സർക്കാർ ഉ​ദ്യോ​ഗസ്ഥരുൾപ്പെടെയുള്ളവർ ​ഗ്രൂപ്പുകളിൽ അം​ഗങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേരളം മുഴുവൻ ഇവർക്ക് കണ്ണികളുണ്ടെന്നും പിന്നിൽ വമ്പൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഘത്തി​ന്റെ മുഴുവൻ പ്രവർത്തനങ്ങളും നടക്കുന്നത് സാമൂഹിക മാധ്യമങ്ങൾ വഴി. മെസഞ്ചർ, ടെലി​ഗ്രാം ​ഗ്രൂപ്പുകൾ വഴിയാണ് സന്ദേശങ്ങൾ കൈമാറുന്നത്. പങ്കാളികളെ കൈമാറിന്നതിന് പുറമെ പണമിടപാടുകളും ഇത്തരം ​ഗ്രൂപ്പുകളിലൂടെ നടക്കുന്നതായാണ് പോലീസ് പറയുന്നത്.

ഈ ​ഗ്രൂപ്പുകളുടെ തലപ്പത്തിരിക്കുന്നത് വലിയ സംഘങ്ങളാണെന്നാണ് കണ്ടെത്തൽ. ഉന്നതമായ രീതിയിൽ ജീവിതം നയിക്കുന്നവരാണ് ഇത്തരം ​ഗ്രൂപ്പുകളിൽ കൂടുതലായും ഉള്ളത്. ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ ഗ്രുപ്പിൽ അംഗങ്ങളാണ്. ഇവർ പലപ്പോഴും, പല ഇടങ്ങളിൽ വെച്ച് പങ്കാളികളെകൈമാറി ലൈംഗിക സുഖം അനുഭവിച്ചിട്ടുണ്ട് എന്നതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply