Tuesday, September 22, 2020

സെക്രട്ടേറിയറ്റില്‍ പൊതുഭരണ വിഭാഗം സെക്ഷനില്‍ തീപിടിത്തം ഉണ്ടായത് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഏതാനും ഫയലുകള്‍ എന്‍ഐഎയ്ക്ക് കൈമാറിയതിന് പിന്നാലെ

Must Read

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ബ്രൂസ്‌ലി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'ബ്രൂസ്‌ലി' യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം വൈശാഖ് ആണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി...

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി

പടിഞ്ഞറാത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ കൂടി ഉയത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബാണാസുരസാഗര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിനാല്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി...

ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി അന്തരിച്ചു

ചെെന്നെ: ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്ബാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കോട്ടയം, സംക്രാന്തി സ്വദേശിനിയായ...

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ പൊതുഭരണ വിഭാഗം (പൊളിറ്റിക്കല്‍) സെക്ഷനില്‍ തീപിടിത്തം ഉണ്ടായത് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഏതാനും ഫയലുകള്‍ എന്‍ഐഎയ്ക്ക് കൈമാറിയതിന് പിന്നാലെയെന്ന് റിപ്പോര്‍ട്ട്. എന്‍ഐഎ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഈ ഓഫീസില്‍ നിന്നും രണ്ടുപേര്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട രേഖകളുമായി കൊച്ചിയില്‍ പോയത്. രണ്ടാം വട്ടമാണ് ഈ ഓഫിസില്‍ നിന്ന് എന്‍ഐഎയ്ക്ക് രേഖകള്‍ കൈമാറുന്നത്.

ഇവിടുത്തെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഉദ്യോഗസ്ഥരും പ്രതികളും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം സെക്രട്ടേറിയറ്റിലെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഒരാഴ്ചയായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ 3 വര്‍ഷമായി കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന എല്ലാ പ്രധാന പരിപാടികളിലും ആഘോഷങ്ങളിലും പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്വപ്ന പ്രത്യേകം ക്ഷണിച്ചിരുന്നു.

മുന്തിയ മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള സമ്മാനങ്ങളും നല്‍കിയിരുന്നു. ഇടയ്ക്കിടെ സ്വപ്നയും സരിത്തും പൊളിറ്റിക്കല്‍ വകുപ്പില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലെ മന്ത്രിമാരോ ഉദ്യോഗസ്ഥരോ കോണ്‍സുലേറ്റുമായും മറ്റും ഇടപെടുമ്പോള്‍ ജിഎഡി പൊളിറ്റിക്കല്‍ വിഭാഗത്തെ അറിയിച്ചിരിക്കണമെന്നാണു ചട്ടം. യുഎഇ കോണ്‍സുലേറ്റ് അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളാണ് അഗ്നിക്കിരയായത് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ചീഫ് സെക്രട്ടറിയുടെ ഓഫിസിനു തൊട്ടു മുകളിലാണ് തീപിടിത്തമുണ്ടായ ജിഎഡി പൊളിറ്റിക്കല്‍ വിഭാഗം. കോണ്‍സുലേറ്റ് ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ഡിപ്ലോമാറ്റിക് ഐഡി കാര്‍ഡ് നല്‍കല്‍, മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി സുപ്രധാന ചുമതലകളുള്ളതിനാല്‍ സുരക്ഷിതത്വം കണക്കിലെടുത്ത് കടലാസ് ഫയലുകളാണ് അധികവും. ഇ ഫയലിങ് ഉള്ളതിനാല്‍ ഫയലുകള്‍ എല്ലാം സുരക്ഷിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

English summary

The fire broke out in the Political Section of the Secretariat after the transfer of some files related to the UAE Consulate to the NIA.

Leave a Reply

Latest News

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ബ്രൂസ്‌ലി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'ബ്രൂസ്‌ലി' യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം വൈശാഖ് ആണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി...

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി

പടിഞ്ഞറാത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ കൂടി ഉയത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബാണാസുരസാഗര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിനാല്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി ഒന്നാമത്തെയും രണ്ടാമത്തേയും ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍...

ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി അന്തരിച്ചു

ചെെന്നെ: ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്ബാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കോട്ടയം, സംക്രാന്തി സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്ബാക്കത്താണു താമസം. സംസ്‌കാരം...

നിയമസഭയിലെ കയ്യാങ്കളി കേസിൽ വിധി ഇന്ന്

തിരുവനന്തപുരം :യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്ന് വിധി. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം ചീഫ് ജൂഡിഷ്യല്‍...

ജെ.എൻ.യു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍ 8 വരെ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. അഡ്മിറ്റ് കാര്‍ഡ് എന്‍ടിഎ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരീക്ഷാര്‍ഥികള്‍ക്ക് jnuexams.nta.nic.in എന്ന വെബ്സൈറ്റില്‍...

More News