Saturday, May 15, 2021

‘മരുന്ന് വീട്ടിലെത്തിക്കൽ’ പദ്ധതിക്ക് അഗ്നിരക്ഷാസേന വീണ്ടും തുടക്കമിടുന്നു

Must Read

തൃശൂർ∙ കഴിഞ്ഞ കോവിഡ് ലോക്ഡൗൺ കാലത്ത് രോഗികൾക്കു വലിയ സഹായമായി മാറിയ ‘മരുന്ന് വീട്ടിലെത്തിക്കൽ’ പദ്ധതിക്ക് അഗ്നിരക്ഷാസേന വീണ്ടും തുടക്കമിടുന്നു.കോവിഡ് കർഫ്യൂവും നിയന്ത്രണങ്ങളും മറ്റും മൂലം മരുന്നു കടയിൽ പോകാനാവാതെ വീട്ടിൽ കുടുങ്ങുന്നവർക്കു മരുന്നിന്റെ വില മാത്രം ഈടാക്കി വീട്ടിലെത്തിച്ചു നൽകുന്നതാണു പദ്ധതി. ഇതിനു കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സേനയുടെ വാഹനങ്ങളിൽ ഉദ്യോഗസ്ഥർ തന്നെയാണ് മരുന്നെത്തിക്കുക. സിവിൽ ഡിഫൻസ് സംഘത്തെയും ഉപയോഗിക്കും.

പ്രായമായവർക്കും സഹായിക്കാനാരുമില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്നവർക്കുമാണ് മുൻഗണന. സ്പോൺസർമാർ സഹകരിച്ചാൽ നിർധനർക്ക് മരുന്നു സൗജന്യമായി എത്തിക്കാൻ അടുത്തഘട്ടത്തിൽ പദ്ധതിയുണ്ട്. നിലവിൽ മരുന്നിന്റെ വില മാത്രം വീട്ടുകാർ നൽകണം. ഡയറക്ടർ ജനറൽ സന്ധ്യയുടെ പിന്തുണയോടെയാണു പദ്ധതി നടപ്പാക്കുന്നതെന്നു ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്കർ അറിയിച്ചു. അണുനശീകരണം, ഭക്ഷണവിതരണം, ആശുപത്രിയിലെത്തിക്കാനുള്ള സഹായങ്ങൾ, കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ തുറക്കൽ ഇവയിലും അഗ്നിരക്ഷാ സേന ഇടപെടും.

രോഗികൾ ചെയ്യേണ്ടത്

  1. 101 ലോ 0487 2423650, 04872444553 എന്നീ ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ കൺട്രോൾ റൂം നമ്പറുകളിലോ തൊട്ടടുത്തുള്ള അഗ്നിരക്ഷാ സ്റ്റേഷനുകളിലോ വിളിക്കുക.
  2. വിലാസവും മരുന്നിന്റെ കുറിപ്പടിയും വാട്സാപ്പിൽ അയച്ചു കൊടുക്കുക.
  3. മരുന്ന് വീട്ടിലെത്തുമ്പോൾ അതിന്റെ വില നൽകുക.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News