ട്രഷറിയിലെ സോഫ്റ്റ്‌വെയർ, ഡേറ്റ ബേസ് തകരാറുകൾ പരിഹരിച്ചെന്നാണു ധനവകുപ്പ് പറയുന്നതെങ്കിലും റജിസ്ട്രേഷൻ, റവന്യു, മോട്ടർ വാഹന വകുപ്പുകളുടെ പല ഓൺലൈൻ ഇടപാടുകളും മുടങ്ങുന്നതായി പരാതി

0

തിരുവനന്തപുരം ∙ ട്രഷറിയിലെ സോഫ്റ്റ്‌വെയർ, ഡേറ്റ ബേസ് തകരാറുകൾ പരിഹരിച്ചെന്നാണു ധനവകുപ്പ് പറയുന്നതെങ്കിലും റജിസ്ട്രേഷൻ, റവന്യു, മോട്ടർ വാഹന വകുപ്പുകളുടെ പല ഓൺലൈൻ ഇടപാടുകളും മുടങ്ങുന്നതായി പരാതി. തിങ്കളാഴ്ചയും ഇന്നലെയും ഉച്ചയ്ക്കു ശേഷം 3 വകുപ്പുകളിലെയും ഇടപാടുകൾ‌ തടസ്സപ്പെട്ടു. ഫീസ് ഇനത്തിലും മറ്റും സർക്കാരിനു ലഭിക്കേണ്ട കോടിക്കണക്കിനു രൂപയാണ് ഇതുമൂലം കിട്ടാൻ വൈകുന്നത്.

ഡേറ്റ ബേസ് അടിക്കടി പുനഃക്രമീകരിക്കാത്തതും പഴഞ്ചൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുമാണ് പ്രധാന പ്രശ്നമെന്നു ട്രഷറി വൃത്തങ്ങൾ തന്നെ വ്യക്തമാക്കുന്നു.

രണ്ടാഴ്ചയ്ക്കിടെ 2 തവണ പൂർണമായി സേവനങ്ങൾ നിർത്തിവച്ച് ട്രഷറി ഡേറ്റബേസ് പുനഃക്രമീകരിച്ചിട്ടും പ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കോടികൾ മുടക്കി കൂടുതൽ ശേഷിയുള്ള സെർവർ സ്ഥാപിച്ചിട്ടും ഫലമുണ്ടായില്ല.

Leave a Reply