Monday, June 21, 2021

നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്ന് ധനമന്ത്രി മറുപടി പറയും

Must Read

നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്ന് ധനമന്ത്രി മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻ മേൽ മൂന്ന് ദിവസത്തെ ചർച്ചകകൾക്കൊടുവിലാണ് ധനമന്ത്രി മറുപടി പറയാനെത്തുന്നത്. രണ്ടാം കൊവിഡ് പാക്കേജിൽ, പ്രഖ്യാപിച്ച പണം നീക്കിവെച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തിനും കെ എൻ ബാലഗോപാലിന്‍റെ മറുപടി പ്രതീക്ഷിക്കാം. ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാനുള്ള 8900 കോടി രൂപയുടെ കാര്യത്തിലെ അവ്യക്തതകളും നീക്കും.

വാക്സിൻ ചലഞ്ചിലെ പണം ഉപയോഗിക്കുന്ന കാര്യത്തിലും ധനമന്ത്രി വിശദീകരണം നൽകും. ലോക്ക് ഡൗൺ സാഹചര്യത്തിൽ സഹായം വേണമെന്ന് കൂടുതൽ കോണുകളിൽ നിന്ന് ആവശ്യമുയർന്നതും ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗവും ഇന്നത്തെ നടപടിക്രമങ്ങളിൽ പ്രധാനമാണ്.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News