Friday, September 18, 2020

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

Must Read

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല....

കോട്ടയം; മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ചങ്ങനാശ്ശേരി കറുകച്ചാലിലാണ് സംഭവമുണ്ടായത്. ശാന്തിപുരം റൈട്ടൻകുന്ന് ചക്കുങ്കൽ ജോൺ ജോസഫ് (65) ആണ് മകൻ ജോസി ജോണിന്റെ (37) ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മദ്യലഹരിയിലാണ് ജോസി ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ റിമാൻഡ് ചെയ്തു.

ഞായറാഴ്ച രാവിലെ 11നായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോൺ. ഇരുവൃക്കകളും തകരാറിലായതോടെ 3 വർഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മ(62)യെയും മർദിച്ചെന്നാണ് പൊലീസ് കേസ്. ജോണിനെ കട്ടിലിൽ നിന്നു വലിച്ച് നിലത്തിട്ട് വയറിൽ ചവിട്ടുകയായിരുന്നു. ജോണിന്റെ 6 വാരിയെല്ലുകൾ ചവിട്ടേറ്റ് ഒടിഞ്ഞു. ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റു. രക്തസ്രാവവുമുണ്ടായി. ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്.

ഗുജറാത്തിൽ വാഹനങ്ങളുടെ ടയർ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തിരുന്ന ജോസി നാലു മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾ സ്ഥിരമായി മാതാപിതാക്കളെ മർദിക്കുമായിരുന്നു എന്നാണ്ന അയൽക്കാർ പറയുന്നു. സ്ഥിരമായി മദ്യപിച്ചിരുന്നതായും നാട്ടുകാരുമായി അടിപിടി ഉണ്ടാക്കിയിരുന്നതായും പറയുന്നു. സന്ധ്യാസമയങ്ങളിൽ വീട്ടിൽ നിന്ന് പിതാവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നതായി അയൽവാസികൾ പറയുന്നു. അരയിൽ കത്തിയുമായിട്ടാണ് പലപ്പോഴും കാണപ്പെട്ടിരുന്നത്. പിതാവിന് മർദനമേറ്റ ദിവസം രാത്രിയിലും ജോസി നാട്ടുകാരുമായി വഴക്കിട്ടിരുന്നു. ജോസി രണ്ടുതവണ വിവാഹം കഴിച്ചെങ്കിലും. ഇയാളുടെ ഉപദ്രവം കാരണം രണ്ടു ബന്ധവും വേർപിരിഞ്ഞു.

English summary

The father, who was undergoing treatment for a serious injury, died after breaking his son’s ribs

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള...

യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്നത് ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തിന് ജനപിന്തുണയില്ല. ഓരോ ദിവസവും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍...

മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ സമരരംഗത്തുള്ള മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം. ബാബറി മസ്ജിദ് തകര്‍ത്ത ബിജെപി എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു....

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് കുറ്റ്യാടിയിലെ...

More News