Friday, May 14, 2021

ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മകളെ കൊലപ്പെടുത്തിയ ശേഷം കോയമ്പത്തൂരിലെ തിയേറ്ററിൽ പ്രീസ്റ്റ് സിനിമ കണ്ട പിതാവ്.

Must Read

വൈഗയെ കൊലപ്പെടുത്തിയശേഷം സനുമോഹൻ കോയമ്പത്തൂരിൽ എത്തിയത് അന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ്. രാവിലെ എട്ടുമണിയോടെ കൂടെ കയ്യിൽ ഉണ്ടായിരുന്ന വൈഗയുടെ സ്വർണ്ണ മാലയും വളയും എല്ലാം വിൽപന നടത്താനുള്ള ശ്രമം ആരംഭിച്ചു. 11 മണിയോടെ ഇവയെല്ലാം വിറ്റു. കിട്ടിയ കാശ് എങ്ങനെയും അടിച്ചുപൊളിച്ചു തീർക്കാനായിരുന്നു നീക്കം. വസ്ത്രശാലയിൽ കേറി കുറച്ചു വസ്ത്രങ്ങൾ എടുത്തു. പിന്നീട് വൈകുന്നേരത്തോടെ സിനിമയ്ക്ക് പോയി. പ്രീസ്റ്റ് എന്ന സിനിമ തീയറ്ററിൽ ഇരുന്ന് സനു മോഹൻ കാണുമ്പോൾ ഇങ്ങ് മുട്ടാർ പുഴയിൽ ഒഴുകി നടന്ന വൈഗയുടെ ശവശരീരം കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.

ഇതിനിടയിൽ തൊട്ടടുത്ത ദിവസം സനുമോഹൻ കാർ വിൽപ്പന നടത്തി അമ്പതിനായിരം രൂപ നേടി. പിന്നീട് ആ പണവുമായി ഗോവയിലേക്ക് കടന്നു. ഗോവയിൽ എത്തിയ ആദ്യം പോയത് കാസിനോയിലേക്കാണ്. അവിടെപ്പോയി ചൂതാടി കൈയിലുള്ള പണം പകുതിയും തീർത്തു. പിന്നീട് ഓരോ ദിവസവും കുറ്റബോധം ഒട്ടും ഇല്ലാതെയുള്ള കറങ്ങി നടക്കുകയായിരുന്നു സനു. ഒടുവിൽ പിടിയിലായപ്പോൾ പോലും സനു മോഹൻറെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും പൊലീസ് കണ്ടിരുന്നില്ല

English summery

The father who saw the movie Priest in the theater in Coimbatore after killing his favorite daughter.

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News