Sunday, October 17, 2021

മകളുടെ വിവാഹ നിശ്‌ചയത്തലേന്ന്‌ പിതാവ്‌ കാറപകടത്തില്‍ മരിച്ചു

Must Read

പാമ്പാടി: മകളുടെ വിവാഹ നിശ്‌ചയത്തലേന്ന്‌ പിതാവ്‌ കാറപകടത്തില്‍ മരിച്ചു.അരീപ്പറമ്പ്‌ പൊടിമറ്റം മാരാംപറമ്പില്‍ മാത്യുവിന്റെ മകന്‍ സാംമാത്യു(സാംകുട്ടി 49) ആണു മരിച്ചത്‌. ഇന്നലെ രാവിലെ ഏഴിനു അരീപ്പറമ്പ്‌-തോട്ടപ്പള്ളി റോഡില്‍ മരോട്ടിപ്പുഴ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളിക്കു സമീപമായിരുന്നു അപകടം. ബന്ധുവാങ്ങിയ കാറില്‍ ഡ്രൈവിങ്ങ്‌ പരിശീലനത്തിന്‌ സഹായിയായി പോയതായിരുന്നു സാംകുട്ടി. കാര്‍ നിയന്ത്രണം വിട്ടു റോഡരികിലുള്ള കൈയാലയിലേയ്‌ക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു സമീപവാസികള്‍ പറഞ്ഞു. സാംകുട്ടിയുടെ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ്‌ മരണ കാരണമായത്‌. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിക്കും മുമ്പു മരിച്ചു. ഇന്നു പോസ്‌റ്റുമോര്‍ട്ടം നടത്തും. സംസ്‌കാരം പിന്നീട്‌. ഞാലിയാകുഴി കീച്ചേരില്‍ ലീനയാണ്‌ഭാര്യ. മൂത്തമകള്‍ റ്റീനയുടെ വിവാഹ നിശ്‌ചയം ഇന്ന്‌ നടത്തുവാനിരിക്കയായിരുന്നു.അനീന,ജസ്‌റ്റിന്‍,എന്നിവരാണ്‌ മറ്റുമക്കള്‍. പൊടിമറ്റം കവലയില്‍ ധാന്യങ്ങള്‍ പൊടിച്ചു നല്‍കുന്ന മില്ലിന്റെ ഉടമയാണ്‌.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News