റെയിൽ പാളത്തിൽ മേൽനോട്ടം നടത്തുന്നതിനിടെ ഐ.ആർ.ടി.എസ് ഉദ്യോഗസ്ഥനായ യാദവേന്ദ്ര സിങ് ഭാട്ടി തീവണ്ടി ഇടിച്ച് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം

0

ന്യൂഡൽഹി: റെയിൽ പാളത്തിൽ മേൽനോട്ടം നടത്തുന്നതിനിടെ ഐ.ആർ.ടി.എസ് ഉദ്യോഗസ്ഥനായ യാദവേന്ദ്ര സിങ് ഭാട്ടി തീവണ്ടി ഇടിച്ച് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. മധ്യപ്രദേശിൽ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെ സോണിൽ ഏരിയ മാനേജറായിരുന്നു അദ്ദേഹം.
ഓഫീസിൽ നിന്ന് നിരന്തരമായി മാനസിക പീഡനം ഏറ്റിരുന്നുവെന്നും ഇത് കരുതിക്കൂട്ടി ചെയ്തതാകാമെന്നുമാണ് കുടുംബാംഗങ്ങൾ സംശയിക്കുന്നത്.

ജൂൺ 23നാണ് യാദവേന്ദ്ര മരിക്കുന്നത്. സംഭവം നടന്ന ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാട്ടിയയെ ഇടിച്ച ട്രെയിൻ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാണ് ഭാര്യ വർഷ ചലോത്ര ആരോപിക്കുന്നത്. ഇവരും ഐ.ആർ.ടി.എസ് ഉദ്യോഗസ്ഥയാണ്.
ജോലി പുരോഗമിക്കുന്ന പ്രദേശത്തുകൂടി മണിക്കൂറിൽ 30 കി.മീ വേഗതയിൽ മാത്രമേ തീവണ്ടി പോകാവുള്ളു എങ്കിലും 80 കി.മീ വേഗതയിലാണ് അപകട ദിവസം വണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here