Sunday, September 26, 2021

ഗർഭിണിയും വികലാംഗയുമായ യുവതി ചികിത്സയിലിരിക്കെ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വീട്ടുകാർ

Must Read

ഗർഭിണിയും വികലാംഗയുമായ യുവതി ചികിത്സയിലിരിക്കെ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. പാലാ പടിഞ്ഞേറ്റുകര കാഞ്ഞിരത്തുങ്കൽ ആർ.രഞ്ജിത്തിന്റെ ഭാര്യയും കാഞ്ഞിരപ്പള്ളി ആനക്കല്ല് തൈപ്പറമ്പിൽ മാത്യുവിന്റെ (മാത്തുക്കുട്ടി) മകളുമായ മഹിമ മാത്യു (31) ആണ് പാലായിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്. തലയിലെ രക്തസ്രാവമാണ് മരണകാരണമായി പറയുന്നത്. കോവിഡ് പ്രതിരോധമരുന്ന് സ്വീകരിച്ചതിന്റെ പാർശ്വഫലമാകാം ഇതെന്നും സ്വകാര്യ ആശുപത്രിയിലെ മരണറിപ്പോർട്ടിലുണ്ട്.

നാലുമാസംമുൻപ് വിവാഹിതയായ യുവതി ഏഴാഴ്ച ഗർഭിണിയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. ആറാംതീയതിയാണ് യുവതിക്ക് കോവിഡ് പ്രതിരോധവാക്സിൻ നൽകിയത്. തലവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടർന്ന് 13-ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഞായറാഴ്ച കടുത്ത തലവേദയുണ്ടായതോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. രണ്ടുദിവസം കഴിഞ്ഞ് മസ്തിഷ്കമരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി യുവതിയുടെ അച്ഛൻ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ മരണം സ്ഥിരീകരിച്ചു.

യുവതിയുടെ മരണത്തിന്റെ കാരണം കണ്ടെത്തണമെന്ന് അച്ഛൻ മാത്തുക്കുട്ടി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.

Leave a Reply

Latest News

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം. ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി കാർത്തിക്ക്(22) ആണ് മരിച്ചത്. കോഴിക്കോട് പൊറ്റമലയിൽ...

More News