Sunday, September 26, 2021

സൂരജിനരികെയാണ് മിഥുനയ്ക്കും അന്ത്യവിശ്രമത്തിന് കുടുംബാംഗങ്ങൾ സ്ഥലമൊരുക്കിയത്

Must Read

സൂരജിനരികെയാണ് മിഥുനയ്ക്കും അന്ത്യവിശ്രമത്തിന് കുടുംബാംഗങ്ങൾ സ്ഥലമൊരുക്കിയത്. സൂരജിന്റെ വിയോഗത്തിന്റെ ഞെട്ടൽ മാറും മുൻപേ മിഥുനയുടെയും മരണവാർത്തയെത്തിയത് നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. 2019 സെപ്‌റ്റംബർ 8-ന് കാട്ടായിക്കോണം തെങ്ങുവിള ദേവീക്ഷേത്രത്തിലായിരുന്നു സൂരജിന്റെയും മിഥുനയുടെയും വിവാഹം. രണ്ടാം വിവാഹവാർഷികം എത്തും മുൻപേ ജീവിതപങ്കാളിയെ മിഥുനയ്ക്കു നഷ്ടപ്പെടുകയായിരുന്നു.

അതും വിവാഹവാർഷികത്തിനു ദിവസങ്ങൾക്കു മുൻപ്‌. പാറവിളാകം സൂര്യഭവനിൽ സുനിൽകുമാറിന് ആകെ നാലു സെന്റ് വസ്തുവാണുള്ളത്. ഇതിൽ പഞ്ചായത്തിൽനിന്നു ലഭിച്ച വീട്ടിലാണ് ഇവരുടെ താമസം. സുനിൽ കുമാറിന്റെ ബന്ധുവിന്റെ മകളായ മിഥുനയെയാണ് സൂരജ് വിവാഹം കഴിച്ചത്.

മകന്‌ ഇഷ്ടപ്പെട്ട പെൺകുട്ടിയുമായുള്ള കല്യാണം സുനിൽകുമാർതന്നെ മുൻകൈയെടുത്താണ് നടത്തിയത്. മിഥുന നഴ്‌സിങ്ങിനു പഠിക്കുന്നതിനിടെയാണ് വിവാഹം നടന്നത്.

സൂരജ് പോത്തൻകോട്ടെ ഒരു വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഒരു കുടുംബത്തിലെ രണ്ടുപേരെയും നഷ്ടപ്പെട്ട് തീരാവേദനയിലായ വീട്ടുകാരെ ആശ്വസിപ്പിക്കാനാകാതെ കുഴങ്ങുകയാണ് നാട്ടുകാരും സൂരജിന്റെ സുഹൃത്തുക്കളും.

വെള്ളിയാഴ്ചയായിരുന്നു സൂരജിന്റെ സഞ്ചയന കർമ്മം. കഴിഞ്ഞ ഞായറാഴ്ച മകന്റെ അപകടമരണവാർത്ത വന്ന വീട്ടിലേക്ക് തൊട്ടടുത്ത ഞായറാഴ്ച മരുമകളുടെയും മരണവാർത്തയെത്തിയത് വീട്ടുകാർക്ക് താങ്ങാവുന്നതിനുമപ്പുറമാണ്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News