Thursday, September 23, 2021

പരുന്തുവാലൻ വള്ളവും കാത്തിരിക്കുന്നു : മഹാമാരി ഒഴിയാൻ

Must Read

ആറന്മുള: മുണ്ടപ്പുഴ തച്ചന്മാർ പണികഴിപ്പിച്ച ഇരുപത്തിയെട്ടര പള്ളിയോടങ്ങളെക്കുറിച്ചുള്ള ചരിത്രം പുതിയ തലമുറയിൽനിന്ന് മാഞ്ഞുപോകുന്നതിന് മുൻപ് പള്ളിയോട പ്രേമികളായ ചെറുപ്പക്കാർ അര പള്ളിയോടത്തെ നീരണിയിച്ചത് ഓണക്കാലത്ത് പള്ളിയോട പ്രേമികൾക്ക് ആവേശമായി.

ഏഴ് പതിറ്റാണ്ട് മുൻപ് കൈമോശം വന്നതെന്ന് കരുതിയ വള്ളത്തിന്റെ മാതൃകയാണ് കോവിഡ് മാനദണ്ഡം പാലിച്ച് കഴിഞ്ഞ ഓഗസ്റ്റ് 27-ന് പുനഃസൃഷ്ടിച്ചത്. പൂവത്തൂർ, തോട്ടപ്പുഴശേരി, പുന്നംതോട്ടം, മല്ലപ്പുഴശേരി എന്നീ കരകളിലെ പള്ളിയോട പ്രേമികളായ യുവാക്കളാണ് ഇതിനെ പുനഃസൃഷ്ടിക്കുന്നതിന് മുൻകൈ എടുത്തത്. തിരുവോണത്തോണിക്ക്്് ഈ വള്ളവുമായി എന്ന് അകമ്പടി സേവിക്കാൻ കഴിയും എന്ന ആശങ്ക ഉണ്ടെങ്കിലും പ്രധാന ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ. പരുന്തുവാലൻ വള്ളം എന്നാണ് ആറന്മുള പ്രദേശത്ത് ഇത്തരം വള്ളത്തിന് പറയുന്നത്.

കുട്ടനാട്ടിലെ വെപ്പ് വള്ളത്തോട് സാദൃശ്യമുള്ളവയാണ് പരുന്തുവാലൻ വള്ളങ്ങൾ. എന്നാൽ, പള്ളിയോടത്തിന്റെ അമരമോ അണിയമോ ബിംബ കല്പനകളോ ഇതിനില്ല. എന്നാൽ, നാഗഫണം പോലെയുള്ള ശിൽപ്പകലകൾ അണിയത്തിന്റെ ഭാഗത്ത് നിർമിക്കാറുണ്ട്. 28 മുതൽ 35 വരെയുള്ള തുഴക്കാർക്ക് കയറാൻ കഴിയുന്ന പരുന്തുവാലൻ വള്ളങ്ങളിലാണ് പണ്ട് യുദ്ധങ്ങളിൽ ഏർപ്പെടുന്നചുണ്ടൻ വള്ളങ്ങളിലെ ആളുകൾക്ക് ആഹാരസാധനങ്ങൾ തയ്യാറാക്കിയിരുന്നത്.

ഭക്ഷണം വെച്ചുണ്ടാക്കുന്ന ഇത്തരം വള്ളങ്ങളെയാണ് വെപ്പുവള്ളങ്ങളെന്ന് വിളിച്ചിരുന്നതെന്ന് പറയപ്പെടുന്നു. 30 കോൽ നീളമുള്ള വള്ളം അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയപ്പോൾ 10 കിലോ ഇരുമ്പ്, അഞ്ച് കിലോ പിത്തള, 125 ക്യുബിക് അടി ആഞ്ഞിലിത്തടി എന്നിവ വേണ്ടിവന്നു.

മുഖ്യ ശിൽപ്പികളായ അയിരൂർ സന്തോഷ് ആചാരി, അയിരൂർ ചെല്ലപ്പനാചാരി എന്നിവർക്കൊപ്പം സോണി ആചാരി, വിഷ്ണു ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പണി പൂർത്തിയാക്കിയത്. കോവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ തിരുവോണത്തോണി കുളിപ്പിക്കൽ ചടങ്ങിൽ പരുന്തുവാലൻ വള്ളം പങ്കെടുത്തുമടങ്ങി

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News