Sunday, September 26, 2021

കുറ്റവാളികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന ഡേറ്റാബേസ് ഉണ്ടാക്കാനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്

Must Read

കുറ്റവാളികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന ഡേറ്റാബേസ് ഉണ്ടാക്കാനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്. പോലീസിൽ നിലവിൽ ഇത്തരം സംവിധാനമുണ്ടെങ്കിലും അബ്കാരി, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരുടെ വിവരങ്ങൾ എക്സൈസിന്റെ പക്കൽ അപൂർണമാണ്. സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റർചെയ്യുന്ന കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ചുവെക്കുന്നതിന് സംവിധാനമൊരുക്കാൻ എക്സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണൻ നിർദേശം നൽകിയത്.

മദ്യ, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ പ്രത്യേകമായി സൂക്ഷിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യാത്തതിനെത്തുടർന്ന് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതു പതിവാണ്. പുതിയ എക്സൈസ് ഓഫീസർമാർ ചുമതലയേൽക്കുമ്പോൾ അധികാരപരിധിയിലുള്ള കുറ്റവാളികളെ തിരിച്ചറിയാനും പ്രയാസമാണ്.

കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങൾ മറ്റു സംസ്ഥാനങ്ങളിലും ജില്ലകളിലുമുള്ള ഓഫീസുകളുമായി പങ്കുവെക്കുന്നതിനും സാധിക്കാത്ത സ്ഥിതിയുണ്ട്. നിലവിൽ എക്സൈസിന്റെ കേസുകൾ രജിസ്റ്റർചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേർ ഇപ്പോഴും പൂർണസജ്ജമാകാത്തതിനാലാണ് കുറ്റവാളികളുടെ മുഴുവൻ വിവരങ്ങളും സൂക്ഷിച്ചുവെക്കാൻ സാധിക്കാത്തത്.

പിഴ അടച്ച് ഒഴിവാക്കുന്നതരത്തിലുള്ള ചെറിയ കേസുകൾ ഒഴികെയുള്ള അബ്കാരി കേസുകളിലും എല്ലാ നാർകോട്ടിക് കേസുകളിലും പ്രതികളാകുന്നവരുടെ വിവരങ്ങൾ സൂക്ഷിച്ചുവെക്കാനാണ് നിർദേശം.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News