Sunday, November 28, 2021

സ്ഥലത്ത് വേഷംമാറി മാസങ്ങളോളം താമസിച്ചും ഡമ്മി പരീക്ഷണം നടത്തിയുമൊക്കെയായിരുന്നു തെളിവ്ശേഖരണം… യുവതിയുടെ മരണശേഷം നടന്ന അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും നസീറിനെ ആരും സംശയിച്ചിരുന്നില്ല

Must Read

കോട്ടാങ്ങൽ പുല്ലാന്നിപ്പാറയിലെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച്സംഘം സഞ്ചരിച്ചത് വ്യത്യസ്തവഴികളിലൂടെ. സ്ഥലത്ത് വേഷംമാറി മാസങ്ങളോളം താമസിച്ചും ഡമ്മി പരീക്ഷണം നടത്തിയുമൊക്കെയായിരുന്നു തെളിവ്ശേഖരണം. യുവതിയുടെ മരണശേഷം നടന്ന അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും നസീറിനെ ആരും സംശയിച്ചിരുന്നില്ല.

താൻ വീട്ടിൽനിന്ന് പോകുമ്പോൾ നസീർ വീട്ടിൽ തടിനോക്കുന്നുണ്ടായിരുന്നു എന്ന് കാമുകൻ മൊഴി കൊടുത്തിരുന്നു. എന്നാൽ, ഒാട്ടോറിക്ഷയിൽ കാമുകൻ വീട്ടിൽനിന്ന് പോയിക്കഴിഞ്ഞ് രണ്ട് കിലോമീറ്ററിനപ്പുറത്തുവെച്ച് നസീർ ഇയാളെ കടന്ന് പോകുകയും ചെയ്തു. ഇത് ചുരുങ്ങിയ സമയത്തിനിടയ്ക്കായിരുന്നതിനാൽ കൊലപാതകത്തിൽ ആരും നസീറിനെ സംശയിച്ചില്ല. കാമുകൻ പോയെന്നും വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷവുമായിരുന്നു മടങ്ങിയെത്തി നസീർ ബലാത്സംഗവും കൊലപാതകവും നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

പെരുമ്പെട്ടി എസ്.ഐ. ആയിരുന്ന ഷെരീഫ്കുമാറിനായിരുന്നു ആദ്യ അന്വേഷണച്ചുമതല. 53 മുറിവുകൾ മൃതദേഹത്തിൽ കണ്ടതോടെ കാമുകനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു അന്വേഷണം. ഇയാളെ മർദിച്ചെന്നതുൾപ്പെടെയുള്ള പരാതികളിൽ എസ്.െഎ.ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.

കാമുകന്റെയും പിതാവിന്റെയും രക്തസാമ്പിളുകളും പരിശോധിച്ചിരുന്നു. ഇതൊന്നും യുവതിയുടെ നഖത്തിനിടയിൽനിന്ന് കിട്ടിയ ഡി.എൻ.എ.യുമായി ചേരുന്നതായിരുന്നില്ല. അങ്ങനെയാണ് അന്വേഷണം നസീറിലേക്ക് എത്തിയത്. അന്വേഷണസംഘത്തിൽ അതതു കാലത്തെ ഡിവൈ.എസ്.പി. മാരായ ആർ.സുധാകരൻപിള്ള, ആർ.പ്രതാപൻ നായർ, വി.ജെ.ജോഫി, ജെ.ഉമേഷ്‌കുമാർ, എസ്.ഐ.മാരായ സുജാതൻപിള്ള, അനിൽകുമാർ, ശ്യാംലാൽ, എ.എസ്.ഐ. അൻസുദീൻ, എസ്.സി.പി.ഒ. മാരായ സന്തോഷ്, യൂസുഫ് കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News