Friday, June 25, 2021

12-15 വയസ്സുകാർക്ക് കൂടി കുത്തിവെപ്പ് ബാധകമാക്കി യൂറോപ്യൻ യൂണിയൻ

Must Read

ലണ്ടൻ: 12-15 വയസ്സുകാർക്ക്​ കൂടി കുത്തിവെപ്പ്​ ബാധകമാക്കി യൂറോപ്യൻ യൂണിയൻ. ഫൈസർ കോവിഡ്​ വാക്​സിൻ​ കുത്തിവെപ്പിന്​ ആണ് അനുമതി. പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ആശങ്കക്ക്​ വകയില്ലെന്നും യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി അറിയിച്ചു. കുട്ടികൾക്ക്​ കൂടി വാക്​സിൻ നൽകൽ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ആവശ്യമാണെന്ന്​ ഏജൻസി വാക്​സിൻ വിഭാഗം മേധാവി മാർകോ കവലേരി പറഞ്ഞു. യു.എസും കനഡയും നേരത്തെ ഫൈസർ വാക്​സിൻ കുട്ടികളിൽ അനുമതി നൽകിയിരുന്നു. ഈ പ്രായക്കാർക്ക്​ രണ്ടു ഡോസ്​ വാക്​സിനാണ്​ ആവശ്യം. ചുരുങ്ങിയത്​ രണ്ടാഴ്​ച ഇടവേളയിലാണ്​ ഇത്​ കുത്തി​വെക്കേണ്ടത്​. ഓരോ രാജ്യത്തിനും ഇനി വിഷയത്തിൽ തീരുമാനമെടുക്കാമെന്നും ഏജൻസി അറിയിച്ചു. ജർമനി കഴിഞ്ഞ ദിവസം കുട്ടികൾക്ക്​ വാക്​സിൻ നൽകാൻ തീരുമാനമെടുത്തിരുന്നു. ഇറ്റലിയും നടപടികൾ ആരംഭിച്ചിട്ടുണ്ട്​.

കുട്ടികളിൽ കോവിഡ്​ അത്രമേൽ ഗുരുതരമായി ബാധിക്കുന്ന സംഭവങ്ങൾ കുറവാണ്​. പലരിലും അടയാളം പോലും കാണാതെയാണ്​ വൈറസ്​ ബാധ വന്നുപോകുന്നത്​. 2,260 കുട്ടികളിൽ പരീക്ഷണം നടത്തിയതിൽ 100 ശതമാനവും വിജയമാണെന്ന്​ നേരത്തെ ഫൈസർ വ്യക്​തമാക്കിയിരുന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News