റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ യുക്രെയ്ന് സഹായം വാഗ്ദാനം ചെയ്ത് യൂറോപ്യൻ യൂണിയൻ

0

കീവ്: റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ യുക്രെയ്ന് സഹായം വാഗ്ദാനം ചെയ്ത് യൂറോപ്യൻ യൂണിയൻ. യുക്രെയ്ന് യുദ്ധവിമാനങ്ങൾ നൽകുമെന്ന് യുറോപ്യൻ യൂണിയൻ അറിയിച്ചു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ വി​ദേ​ശ​ന​യ മേ​ധാ​വി ജോ​സ​ഫ് ബോ​റെ​ൽ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. യു​ക്രേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ദി​മി​ട്രോ കു​ലേ​ബ​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ഇ​യു ഇ​ക്ക​ര്യ​ത്തി​ൽ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, യു​ക്രെ​യ്ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​വും റ​ഷ്യ​ൻ സേ​ന പി​ടി​ച്ചെ​ടു​ത്തു. ബെ​ര്‍​ദ്യാ​ന്‍​സ്‌​ക് ന​ഗ​ര​മാ​ണ് റ​ഷ്യ കീ​ഴ​ട​ക്കി​യ​ത്. ന​ഗ​രം റ​ഷ്യ​ന്‍ സൈ​ന്യം കീ​ഴ​ട​ക്കി​യ​താ​യി മേ​യ​ര്‍ അ​റി​യി​ച്ചു.

Leave a Reply