മുഖ്യമന്ത്രി അടക്കമുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടു സ്വപ്‌ന സുരേഷ്‌ നല്‍കിയ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും

0

രഹസ്യമൊഴി നല്‍കിയശേഷം മുഖ്യമന്ത്രി അടക്കമുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടു സ്വപ്‌ന സുരേഷ്‌ നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ്‌ കോടതി ഇന്നു പരിഗണിക്കും. പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണു സ്വപ്‌ന കോടതിയെ സമീപിച്ചത്‌. ഈ ആവശ്യത്തെ ഇ.ഡിയും പിന്തുണയ്‌ക്കുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ മറുപടി കോടതി ഇന്നു പരിശോധിക്കും.
അതേസമയം, ഗൂഢാലോചനാ കേസില്‍ ഇന്നു ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ടു സ്വപ്‌നയ്‌ക്കു ൈക്രംബ്രാഞ്ച്‌ പ്രത്യേക അന്വേഷണ സംഘം നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. രാവിലെ 11 ന്‌ എറണാകുളം പോലീസ്‌ ക്ലബില്‍ എത്തണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്‌. സ്വപ്‌ന ഹാജരാകുമോ അതോ അസൗകര്യം അറിയിക്കുമോ എന്നു വ്യക്‌തമല്ല.
നിലവില്‍ സ്വപ്‌നയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) ചോദ്യംചെയ്‌തുവരികയാണ്‌. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വെള്ളിയാഴ്‌ച ചോദ്യംചെയ്യലിനു ഹാജരായില്ല. ഇന്ന്‌ എത്താമെന്നാണു ഇ.ഡിയെ അറിയിച്ചിട്ടുള്ളത്‌. സ്വപ്‌നയുടെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിലാണു മൊഴിയെടുപ്പ്‌. മൊഴി സ്വന്തംകൈപ്പടയില്‍തന്നെ എഴുതി ഒപ്പിട്ടു നല്‍കണമെന്നതിനാല്‍, സാവധാനമാണു മൊഴിയെടുപ്പ്‌. ഇ.ഡിക്കു മുന്നില്‍ ഹാജരാകുന്ന കാരണം പറഞ്ഞു സ്വപ്‌ന ഇന്നു ൈക്രംബ്രാഞ്ച്‌ മുമ്പാകെ ഹാജരായേക്കില്ല.
അതേസമയം, ജാമ്യം ലഭിക്കാത്ത കൂടുതല്‍ വകുപ്പുകളും ചുമത്തിയിരിക്കുന്നതിനാല്‍, പോലീസ്‌ കസ്‌റ്റഡി ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കാനാണു സ്വപ്‌നയുടെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here