Monday, April 12, 2021

രാജ്യത്തെ ജൂവലറിവ്യവസായത്തെ മുഴുവൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പി.എം.എൽ.എ.) പരിധിയിലാക്കി

Must Read

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമെന്നും...

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസാണ് മികച്ച നടൻ....

ലുലു മാളിൽ തോക്കും തിരയും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിൽ എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ചകിലം നാഗരാജു

ലുലു മാളിൽ തോക്കും തിരയും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിൽ എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ചകിലം നാഗരാജു. പ്രതി ഇന്നോ നാളെയോ പിടിയിലാകും. പ്രതി...

കൊച്ചി:സ്വർണാഭരണമേഖലയുൾപ്പടെ ജൂവലറി ഇടപാടുകളിൽ കേന്ദ്രം പിടിമുറുക്കി. രാജ്യത്തെ ജൂവലറിവ്യവസായത്തെ മുഴുവൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പി.എം.എൽ.എ.) പരിധിയിലാക്കി. ജൂവലറി ഇടപാടുകൾ 2020 ഡിസംബർ 28 മുതൽ പി.എം.എൽ.എ. നിയമത്തിന്റെ പരിധിയിലാണെന്നു ചൂണ്ടിക്കാട്ടി ധനമന്ത്രാലയം ഉത്തരവിറക്കി. കൃത്യമായ രേഖകളില്ലാതെ സ്വർണമോ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) വിശദാന്വേഷണം നടത്താൻ അധികാരമുണ്ടാകും. ഇതു ചൂണ്ടിക്കാട്ടി ജൂവലറി ഉടമകൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സർക്കുലർ അയച്ചുതുടങ്ങി.

10 ലക്ഷം രൂപയ്ക്കുമുകളിൽ രേഖവേണം

ഉപഭോക്താവുമായി ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപയ്ക്കോ അതിനുമുകളിലോ ജൂവലറി ഇടപാടു നടത്തിയാൽ രേഖകൾ സൂക്ഷിക്കണം. ഇ.ഡി. ആവശ്യപ്പെട്ടാൽ ഹാജരാക്കണം. ഫലത്തിൽ എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കാൻ ജൂവലറി ഉടമകൾ ബാധ്യസ്ഥരാകും.

ഏഴുവർഷംവരെ തടവ്

കൃത്യമായ രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ സ്വത്തു കണ്ടുകെട്ടലിനുപുറമേ മൂന്നുമുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാം. കൃത്യമായ രേഖകളില്ലാതെ പണമോ സ്വർണമോ അധികൃതർ പിടിച്ചെടുത്താൽ മൂല്യത്തിന്റെ 82.50 ശതമാനം സർക്കാരിലേക്കു കണ്ടുകെട്ടുകയാണ് ഇപ്പോഴത്തെ രീതി. പി.എം.എൽ.എ. നിയമം ബാധകമാക്കിയതോടെ കണ്ടുകെട്ടലിനുപുറമേ അന്വേഷണവും നേരിടേണ്ടിവരും.

English summary

The entire jewelery industry in the country has been brought under the purview of the Anti-Money Laundering Act (PMLA).

Leave a Reply

Latest News

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

More News