തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ.
സ്വർണക്കളളക്കടത്തിനെ കുറിച്ച്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് മാത്രമല്ല മറ്റു ചിലർക്കുകൂടി അറിവുണ്ടായിരുന്നതായി സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം രവീന്ദ്രുമായി അടുപ്പമുള്ള, വടകരയിലെ കച്ചവടസ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കസ്റ്റഡിയിലുളള ശിവശങ്കറിനേയും
സ്വപ്ന സുരേഷിനേയും കസ്റ്റംസ് നാളെ കോടതിയിൽ ഹാജരാക്കും. ഡോളർ കടത്തുകേസിലും ശിവശങ്കറിനെ പ്രതി ചേർക്കുമെന്നാണ് വിവരം.
English summary
The Enforcement Directorate will issue a notice to the Chief Minister’s Additional Private Secretary CM Raveendran on Tuesday in the gold smuggling case. The understanding is to question him on Thursday or Friday