ആലപ്പുഴ: മാന്നാറില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പൊലീസ് എന്‍ഫോഴ്സ്മെന്റിന് വിവരങ്ങള്‍ കൈമാറി. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക വിവരങ്ങളാണ് ഇഡി അന്വേഷിക്കുക. യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, ബിന്ദുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. വീട്ടില്‍ എത്തിയാകും മൊഴി രേഖപ്പെടുത്തുക. തട്ടിക്കൊണ്ടുപോകലിന് കാരണമായ സ്വര്ണക്കടത്തിനേക്കുറിച്ചാകും കസ്റ്റംസ് അന്വേഷിക്കുക. ഏതെങ്കിലും തരത്തില്‍ ബിന്ദു സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കും.
സംഭവത്തില്‍ പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നല്‍കിയിരുന്നു
English summary
The Enforcement Directorate will also investigate the abduction of a woman from Mannar by a gold smuggling gang.