Thursday, December 2, 2021

കൊടകര കുഴൽപണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി

Must Read

കൊച്ചി: കൊടകര കുഴൽപണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ 10 ദിവസത്തിനകം മറുപടി നൽകാൻ ഇ.ഡിക്ക് ഇന്ന് ഹൈകോടതി നിർദേശം നൽകിയതിനു പിന്നാലെയാണ് പ്രാഥമികാന്വേഷണം.

കേസ്​ സംബന്ധിച്ച്​ നേരത്തെ ഇ.ഡിക്ക്​ പരാതി ലഭിച്ചിരുന്നുവെങ്കിലും നടപടികളിലേക്ക്​ കടന്നിരുന്നില്ല. എന്നാൽ ഹെെക്കോടതിയിൽ​ കേസിൽ പ്രാഥമിക അ​ന്വേഷണം തുടങ്ങിയെന്ന വിവരം ഇ.ഡി അറിയിച്ചത്​. ഇതുസംബന്ധിച്ച റിപ്പോർട്ട്​ സമർപ്പിക്കാനും കോടതി നിർദേശിച്ചു.

ആദായ നികുതി വകുപ്പിൻറെ പരിധിയിൽ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയിൽ ഇത്​ വരില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച ഇ.ഡി നിലപാട്​. എന്നാൽ, കേസ്​ ഇ.ഡി അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹർജിയെത്തിയതോടെയാണ്​ നടപടികളിലേക്ക്​ അന്വേഷണ ഏജൻസി കടന്നത്​.

കുഴൽപ്പണ കേസിന് വിദേശ ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും ഇ.ഡി പറഞ്ഞിരുന്നു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News