Monday, January 24, 2022

മോൻസൻ മാവുങ്കലിന് എതിരെയുള്ള കള്ളപ്പണ കേസിൽ ക്രൈംബ്രാഞ്ച് കേസ് രേഖകൾ കൈമാറുന്നില്ലെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

Must Read

വ്യാജ പുരാവസ്തുക്കളുടെ മറവിൽ തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലിന് എതിരെയുള്ള കള്ളപ്പണ കേസിൽ ക്രൈംബ്രാഞ്ച് കേസ് രേഖകൾ കൈമാറുന്നില്ലെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ ആരോപിച്ചു. ഇതു ശരിയല്ലെന്നു ക്രൈംബ്രാഞ്ചിനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ പറഞ്ഞു. ഇരുകൂട്ടരും പരസ്പരം പോരടിക്കേണ്ട കാര്യമില്ലെന്നും സത്യം കണ്ടെത്താൻ ഒരുമിച്ചു നീങ്ങുകയാണു വേണ്ടതെന്നും കോടതി വ്യക്തമാക്കി. ശരിയായ അന്വേഷണം നടക്കണമെന്നു മാത്രമാണ് ആഗ്രഹമെന്നും പറഞ്ഞു.

മോൻസന് എതിരെ മൊഴി നൽകിയതിന് പൊലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ. വി. അജിത്ത് നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നത്. ഇഡിയുടെ നടപടികൾ അസി. സോളിസിറ്റർ ജനറൽ രേഖാമൂലം അറിയിച്ചു. സാക്ഷികളുടെ മൊഴി എടുക്കുകയാണ്. എന്നാൽ, ചില വിവരങ്ങളും രേഖകളും ഇഡി ആവശ്യപ്പെട്ടതിനോടു ക്രൈംബ്രാഞ്ച് പ്രതികരിച്ചിട്ടില്ലെന്നും ആരോപിച്ചു. ഈ ആക്ഷേപം ശരിയല്ലെന്നും ഇഡി ആവശ്യപ്പെടുന്നവ നൽകുന്നുണ്ടെന്നും തുടർന്നും നൽകുമെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ അറിയിച്ചു.

മോൻസൻ മാവുങ്കലിന് എതിരെയുള്ള കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അന്വേഷണത്തിൽ സംശയം ഉള്ളതു കൊണ്ടല്ല, നിയമപ്രകാരം അന്വേഷണം മുന്നേറുന്നു എന്ന് ഉറപ്പാക്കാനാണു ഇത് ആവശ്യപ്പെടുന്നതെന്നു കോടതി വ്യക്തമാക്കി.

മോൻസനെതിരെ റജിസ്റ്റർ ചെയ്ത 12 കേസുകളിൽ 3 എണ്ണത്തിൽ റിപ്പോർട്ട് നൽകിയതായി പ്രോസിക്യൂട്ടർ അറിയിച്ചു. ശേഷിക്കുന്ന കേസുകളിൽ അന്വേഷണം നടക്കുകയാണ്. കേസിന്റെ വിവിധ വശങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെന്നും സമഗ്ര അന്വേഷണം നടത്തുന്നുണ്ടെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

പോക്സോ കേസ്: മോൻസന്റെ മാനേജർക്ക് എതിരെ കുറ്റപത്രം

കൊച്ചി ∙ പുരാവസ്തു കേസ് തട്ടിപ്പു കേസ് പ്രതിയായമോൻസൻ മാവുങ്കലിന്റെ മാനേജർ ജോഷിക്ക് എതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പതിനേഴുകാരിയെ 2019ൽ പീഡിപ്പിച്ചെന്നാണു കേസ്. മോൻസന്റെ വീട്ടിലായിരുന്നു പീഡനം നടന്നത്. കേസിൽ രണ്ടാം പ്രതിയാണു മോൻസൻ. പീഡന വിവരം അറിഞ്ഞിട്ടും മോൻസൻ പൊലീസിനെ അറിയിച്ചില്ല എന്നതാണ് കുറ്റം.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News