ഭക്ഷണം കഴിക്കാനെത്തിയവരുമുണ്ടായ വാക്ക്തർക്കത്തിനിടെ ജീവനക്കാരനു കുത്തേറ്റു

0

കോഴിക്കോട്: ഭക്ഷണം കഴിക്കാനെത്തിയവരുമുണ്ടായ വാക്ക്തർക്കത്തിനിടെ ജീവനക്കാരനു കുത്തേറ്റു. കട്ടാങ്ങലിലെ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് സംഭവം. ഈസ്റ്റ് മലയമ്മ പരപ്പിൽ ഉമ്മറിനാണ് (40) നെഞ്ചിന് കുത്തേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്. ഫുഡ്ഡീസ് ഹോട്ടലിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ജീപ്പിലെത്തിയവരാണ് കുത്തിയതെന്നാണ് പറയുന്നത്. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply