Monday, July 26, 2021

സർവീസ് സ്റ്റേഷനിൽ പെയിന്റടിക്കാൻ നൽകിയ കാറും 10,000 രൂപയുമായി ജീവനക്കാരൻ മുങ്ങി

Must Read

മാവേലിക്കര: സർവീസ് സ്റ്റേഷനിൽ പെയിന്റടിക്കാൻ നൽകിയ കാറും 10,000 രൂപയുമായി ജീവനക്കാരൻ കടന്നു. തഴക്കര മണലിക്കാട്ടിൽ ഷിനിൽ കുര്യന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. -23 കെ. 654 നമ്പരിലുള്ള കാറാണ് ഓലകെട്ടിയമ്പലത്തിലെ സർവീസ് സ്റ്റേഷനിൽനിന്ന് അപഹരിച്ചത്.

സ്ഥാപനത്തിലെ ജീവനക്കാരൻ കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി സജീർ ആണ് മോഷ്ടാവെന്ന് സി.സി. ടി.വി. ദൃശ്യങ്ങളിൽനിന്ന്‌ തിരിച്ചറിഞ്ഞു.

രാത്രിയിൽ താഴുതകർത്ത് അകത്തുകടന്ന് കൗണ്ടറിൽ നിന്നു 10,000 രൂപ അപഹരിച്ചശേഷം താക്കോൽ എടുത്ത്‌ കാറുമായി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സർവീസ് സ്റ്റേഷനിലെ കമ്പിപ്പാര ഉപയോഗിച്ചാണു മേശയുടെ താഴു തകർത്തത്. വർക്‌ഷോപ്പ്‌ ഉടമ നടരാജൻ കായംകുളം പോലീസിൽ പരാതി നൽകി

Leave a Reply

Latest News

സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും; ആമയെ കിട്ടാതായതോടെ വിവാഹം ഒഴിഞ്ഞു; കേസെടുത്ത് പോലീസ്

മുംബൈ ; നാസിക് സ്വദേശിയായ യുവാവ് സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും.തന്റെ പ്രതിശ്രുതവധുവിന് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ്...

More News