Monday, January 17, 2022

പുരപ്പുറ സൗരോർജ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരെ ഇരുട്ടിലാക്കി വൈദ്യുതി ബോർഡ്

Must Read

തൃശൂർ: പുരപ്പുറ സൗരോർജ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരെ ഇരുട്ടിലാക്കി വൈദ്യുതി ബോർഡ്. പദ്ധതിക്കുവേണ്ടി ആദ്യം അപേക്ഷിച്ചവരെ വെട്ടിലാക്കി ബോർഡ് പുതിയ പദ്ധതി നടപ്പാക്കുകയാണ്.

ഗ്രി​​​ഡ് ബ​​​ന്ധി​​​ത, പു​​​ര​​​പ്പു​​​റ സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി 2019ലാ​​​ണ് കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ബോ​​​ർ‌​​​ഡ് ലി​​​മി​​​റ്റ​​​ഡ് (കെ​​​എ​​​സ്ഇ​​​ബി​​​എ​​​ൽ) ആ​​​ദ്യ​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്ന​​​ത്. അ​​​ന്നു സ​​​ബ്സി​​​ഡി ഇ​​​ല്ലാ​​​ത്ത പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നി​​​ട്ടും നി​​​ര​​​വ​​​ധി പേ​​​ർ അ​​​പേ​​​ക്ഷി​​​ച്ചു. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഫീ​​​സൊ​​​ന്നും വാ​​​ങ്ങി​​​യി​​​രു​​​ന്നി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രെ ക​​​ത്തു​​​മൂ​​​ലം അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പി​​​ന്നീ​​​ട് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന്, പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ അ​​​ധി​​​കം പേ​​​രും 1190 രൂ​​​പ ഫീ​​​സ​​​ട​​​ച്ച് വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ച്ചു. തു​​​ട​​​ർ​​​ന്നു ര​​​ണ്ടു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കെ​​​എ​​​സ്ഇ​​​ബി പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഇ​​​ഷ്ട​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.

സ​​​ബ്സി​​​ഡി​​​ക്കു​​​ശേ​​​ഷം ഒ​​​രു കി​​​ലോ​​​വാ​​​ട്ടി​​​ന് ഏ​​​ക​​​ദേ​​​ശം 26,000 രൂ​​​പ​​​യാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​തി​​​നു​​​മു​​മ്പും ശേ​​​ഷ​​​വു​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി​​​എ​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ളും സ്ഥാ​​​പ​​​ന ജീ​​​വ​​​ന​​​ക്കാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​ങ്ങ​​​ൾ മൂ​​​ന്നു​​​പ്രാ​​​വ​​​ശ്യം സ്ഥ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും ഏ​​​താ​​​നും രേ​​​ഖ​​​ക​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നു പൂ​​​രി​​​പ്പി​​​ച്ചു​​​വാ​​​ങ്ങു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ട​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കെ​​​എ​​​സ്ഇ​​​ബി​​​എ​​​ൽ പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ക​​​യും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ തു​​​ട​​​രു​​​ക​​​യും ചെ​​​യ്തു​​​വെ​​​ങ്കി​​​ലും ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​വാ​​​ൻ ഒ​​​രു ന​​​ട​​​പ​​​ടി​​​യു​​​മു​​​ണ്ടാ​​​യി​​​ല്ല. അ​​​ന്നു നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ ലി​​​ങ്ക് കെ​​​എ​​​സ്ഇ​​​ബി വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്നും പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പു​​​തി​​​യ​​​താ​​​യി പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ നേ​​​രി​​​ട്ടു​​​വി​​​ളി​​​ച്ച്, സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി​​​യി​​​ൽ താ​​​ല്പ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ വീ​​​ണ്ടും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ൽ ചെ​​​യ്തു​​​ത​​​രാം എ​​​ന്ന് അ​​​റി​​​യി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ച​​​തി വ്യ​​​ക്ത​​​മാ​​​യ​​​ത്. മൂ​​​ന്നു കി​​​ലോ​​​വാ​​​ട്ടി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക്കു സ​​​ബ്സി​​​ഡി ക​​​ഴി​​​ച്ച് നേ​​​ര​​​ത്തെ 78,000 രൂ​​​പ മ​​​തി​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ 1,33,000 രൂ​​​പ​​​യോ​​​ളം കൊ​​​ടു​​​ക്ക​​​ണം, 80 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം കൂ​​​ടു​​​ത​​​ൽ.

കെ​​​എ​​​സ്ഇ​​​ബി​​​എ​​​ൽ നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യ ക​​​രാ​​​ർ ആ ​​​ര​​​ണ്ടു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ കൂ​​​ടു​​​ത​​​ൽ പ​​​ണം മു​​​ട​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണി​​​പ്പോ​​​ൾ. വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും വേ​​​ണം. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും പ​​​ദ്ധ​​​തി​​​ക്കാ​​​യി അ​​​പേ​​​ക്ഷി​​​ച്ചു കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ക്കു​​​വാ​​​നു​​​ള്ള സാ​​​മാ​​​ന്യ​​​മ​​​ര്യാ​​​ദ പോ​​​ലും കെ​​​എ​​​സ്ഇ​​​ബി കാ​​​ണി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന​​​ത് ഏ​​​റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News