Monday, January 17, 2022

ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ

Must Read

ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ. മുഖ്യ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു.

രാ​ജ്യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക​ൾ നി​യ​ന്ത്രി​ക്കു​മെ​ന്നും യു​പി​യി​ൽ ജ​നു​വ​രി അ​ഞ്ചി​ന് അ​ന്തി​മ ​വോ​ട്ട​ർപ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​മ്മീ​ഷ​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ യു​പി സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​റി​യി​പ്പു​ക​ൾ. അ​ടു​ത്ത​യാ​ഴ്ച തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. യു​പി​യി​ലെ ബി​ജെ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ടിം​ഗ് സ​മ​യം ഒ​രു മ​ണി​ക്കൂ​ർ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രാ​കും. യു​പി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ 50 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കി ക​ഴി​ഞ്ഞു. വെ​റും നാ​ലു പേ​രി​ൽ മാ​ത്ര​മാ​ണ് യു​പി​യി​ൽ ഇ​തു​വ​രെ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News