Thursday, January 27, 2022

ഓടുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാല് വഴുതി പാളത്തിലേക്ക് വീണ വയോധിക രക്ഷപ്പെട്ടത് അത്ഭുതകരമായി

Must Read

ഓടുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാല് വഴുതി പാളത്തിലേക്ക് വീണ വയോധിക രക്ഷപ്പെട്ടത് അത്ഭുതകരമായി. മുംബൈയിലെ വസായ് റോഡ് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. 71 വയസുളള വയോധികയാണ് രക്ഷപ്പെട്ടത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ജീവനക്കാരാണ് രക്ഷകരായി എത്തിയത്.

ഭർത്താവിനൊപ്പം ഭാവ്‌നഗറിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ.ട്രെയിൻ നിർത്തിയിട്ട സമയത്ത് പ്ലാറ്റ്‌ഫോമിൽ ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു ദമ്പതികൾ. ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ വയോധിക അതിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

മുംബൈയിലെ റെയിൽവേ പോലീസ് കമ്മീഷണർ ക്വെയ്‌സർ ഖാലിദ് സംഭവത്തിന്റെ വീഡിയോ ട്വീറ്റിലൂടെ പുറത്തിവിട്ടിരുന്നു. ട്രെയിനിൽ അശ്രദ്ധമായി യാത്ര ചെയ്യരുതെന്നും
ധീരമായ പ്രവർത്തനത്തിന് ആർപിഎഫ് ഉദ്യോഗസ്ഥർക്ക് അവാർഡ് നൽകുമെന്നും ഖാലിദ് ട്വീറ്റ് ചെയ്തു.

മറ്റ് യാത്രക്കാരും വയോധികയെ സഹായിക്കാനായി എത്തിയിരുന്നു.നിരവധി പരിക്കുകൾ ഏറ്റ് ഇവർ വസായിലെ ആശുപത്രിയിൽ ചികിത്സയിലാണ്

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News