Wednesday, December 1, 2021

ഗ്യാസ് സിലിണ്ടർ തലയിൽ വീണ് വയോധികൻ മരിച്ചു

Must Read

തൃശൂർ: ഗ്യാസ് സിലിണ്ടർ തലയിൽ വീണ് വയോധികൻ മരിച്ചു. വീട്ടിലേക്ക്‌ ഗ്യാസ് സിലിണ്ടർ ചുമന്ന് കൊണ്ടുവരുമ്പോഴാണ് അപകടം. തൃക്കൂർ പഞ്ചായത്തിലെ നർക്കലയിൽ വാടകക്ക് താമസിക്കുന്ന പറപ്പുള്ളി വീട്ടിൽ മുസ്തഫ (60) യാണ്‌ മരിച്ചത്.

​​ഗ്യാസ് തലയിൽ വെച്ച് കൊണ്ടുവരുന്നതിന് ഇടയിൽ കാലിടറി മുസ്തഫ വീണു. മുസ്തഫയുടെ തലയിലേക്കാണ് ഈ സമയം ​ഗ്യാസ് സീലിണ്ടർ വന്ന് വീണത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ 4 മണിയോടെയാണ് സംഭവം.

നർക്കലയിൽ വാടക വീട്ടിൽ തനിച്ചാണ് മുസ്തഫ കഴിയുന്നത്. കൂലി പണികൾ ചെയ്താണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. വാഹനത്തിൽ ഇറക്കിയ ഗ്യാസ് സിലിണ്ടർ വീട്ടിലേക്ക് ചുമന്ന് കൊണ്ടു പോവുമ്പോഴാണ് അപകടം എന്ന് വരന്തരപ്പിള്ളി പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ മുസ്തഫയെ വീട്ടുടമയും പ്രദേശവാസിയായ മറ്റൊരാളും ചേർന്ന് ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News