Monday, December 6, 2021

സംസ്ഥാനത്ത് എട്ടാം ക്ലാസ് അധ്യയനം ഇന്ന് തുടങ്ങും

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് അധ്യയനം ഇന്ന് തുടങ്ങും. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുക. 15ാം തിയതി മുതൽ തുടങ്ങാൻ ആയിരുന്നു മുൻപ് എടുത്തിരുന്ന തീരുമാനം. എന്നാൽ നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാലാണ് പുതിയ തീയതി കണ്ടെത്തിയത്. ഒൻപത്, പ്ലസ് വൺ ക്ലാസുകൾ ഈ മാസം 15 മുതൽ തുടങ്ങും.

ഈ മാസം 12 മുതലാണ് സർവേ തുടങ്ങുക. 3,5,8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സർവേ നടക്കുന്നത്. അതേസമയം ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന് തന്നെ ആണ് തുടങ്ങുന്നത്. കോവിഡ് വ്യാപനം കാരണം ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. 8,9, പ്ലസ് വൺ ഒഴികെ ബാക്കി ക്ലാസുകൾ അന്ന് തുടങ്ങിയിരുന്നു. ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ഇപ്പോൾ സ്കൂളുകളിലെ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാണ് ക്ലാസുകൾ നടത്തുന്നത്. ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാണ് പഠനം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നില്ല. ഉച്ചഭക്ഷണം കോവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കണം. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News