Saturday, May 15, 2021

ഇന്ത്യയിലെ ജനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്താനിലെ മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷൻ

Must Read

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്താനിലെ മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷൻ. കോവിഡ് മഹമാരിയെ നേരിടുന്നതിന് ഒരു സംഘം സന്നദ്ധ പ്രവർത്തകർക്ക് 50 ആംബുലൻസുകളുമായി ഇന്ത്യയിലേക്ക് പ്രവേശനാനുമതി തേടി ഈദി ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

സന്നദ്ധ സംഘത്തെ താൻ നയിക്കുമെന്നും ഫൈസൽ ഈദി കത്തിൽ വ്യക്തമാക്കി. ‘ നിങ്ങളുടെ രാജ്യത്ത് മഹാമാരി ഉണ്ടാക്കിയ അസാധാരണമായ ആഘാതത്തിൽ വളരെ അധികം ആളുകൾ ദുരിതം അനുഭവിക്കുന്നതായി കേൾക്കുന്നതിൽ തങ്ങൾക്ക് വളരെയധികം ദുഃഖമുണ്ട്. നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ നേരിടുന്നതിനും കൂടുതൽ ആഘാതങ്ങൾ തടയുന്നതിനുമായി 50 ആംബുലൻസുകളുമായി ഞങ്ങൾ സേവനമനുഷ്ടിക്കാൻ തയ്യാറാണ്.’ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഫൈസൽ ഈദി പറഞ്ഞു.

അടിയന്തര മെഡിക്കൽ സംഘവുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യൻ സർക്കാരിന്റെ അനുമതി മാത്രമാണ് ആവശ്യമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

പാകിസ്താനിലെ ഏറ്റവും വലിയ ചാരിറ്റബിൾ ആംബുലൻസ് ശൃംഖലകളിലൊന്നാണ് ഫൈസൽ ഈദിയുടെ ഫൗണ്ടേഷൻ. 15 വർഷത്തോളം പാകിസ്താനിൽ കുടങ്ങിയ മൂകയും ബധിരയുമായ ഗീത എന്ന ഇന്ത്യൻ യുവതിയെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ചരിത്രമുണ്ട് ഈദി ഫൗണ്ടേഷന്. മാനുഷിക വിഷയങ്ങളിൽ ഇന്ത്യയുമായി മുൻകാലങ്ങളിൽ നല്ല ബന്ധം പുലർത്തിയിരുന്ന സംഘടനയാണിത്.

കോവിഡ് മഹാമാരിയിൽ ഇന്ത്യയെ സഹായിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ഈദി ഫൗണ്ടേഷൻ സഹായ സന്നദ്ധയുമായി രംഗത്തെത്തിയത്.

English summery

The Edi Foundation, a human rights organization in Pakistan, offers assistance to the people of India in the context of Kovid

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News