Sunday, September 26, 2021

ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

Must Read

ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. പൊലീസിനെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നാണ് ഭീഷണി. മൊബൈല്‍ ഫോണുകളും ക്യാമറയും എന്തിനു പിടിച്ചുവച്ചെന്ന് വ്യക്തമാക്കണമെന്നും ഇ ബുള്‍ജെറ്റ് പുറത്തുവിട്ട പുതിയ വീഡിയോയില്‍ പറയുന്നു.

ഇ ബുള്‍ജെറ്റ് സഹോദരന്‍മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്‍റെ ഹര്‍ജി കോടതി തള്ളിയതിനു പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവിട്ടത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എബിനും ലിബിനും ഉന്നയിക്കുന്നത്. പൊലീസ് മര്‍ദിച്ചത് പുറത്തുപറയരുതെന്നd ഭീഷണി. പൊലീസ് കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റുന്നില്ല.

കേസ് കെട്ടിച്ചമച്ചതാണെന്നും, പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇരുവരുടെയും അഭിഭാഷകന്‍ പറയുന്നു.

നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എബിനും ലിബിനും വ്യക്തമാക്കി.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News