Sunday, September 19, 2021

വനംവകുപ്പ് തൊണ്ടിമുതലായി പിടിച്ചെടുത്ത ചന്ദനത്തൈലത്തിന്റെ ഇ-ലേലം ബുധനാഴ്ച നടക്കും

Must Read

മറയൂർ: വനംവകുപ്പ് തൊണ്ടിമുതലായി പിടിച്ചെടുത്ത ചന്ദനത്തൈലത്തിന്റെ ഇ-ലേലം ബുധനാഴ്ച നടക്കും. 2.20കോടി രൂപ വിലമതിക്കുന്ന 100 കിലോ ചന്ദനത്തൈലമാണ് ഇത്തവണ ലേലത്തിൽ വെയ്ക്കുന്നത്. കഴിഞ്ഞ തവണ 2.205 ലക്ഷം രൂപയ്ക്കാണ് ഒരുകിലോ തൈലംവിറ്റത്. ഏഴുകിലോ തൈലം കേരള സോപ്സ് കമ്പനി വാങ്ങി. ഇത്തവണ ആ വിലയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

1998-ൽ പീച്ചി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽനിന്ന് എട്ട് ബാരലുകളിലായി 225 കിലോ തൈലമാണ് പിടികൂടിയത്. ഈ തൈലം ഇപ്പോൾ തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പിന്റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിൽ 20 കിലോ തൈലം 45.92 ലക്ഷം രൂപയ്ക്ക് പലതവണ നടന്ന ഇ-ലേലത്തിലൂടെ വിറ്റഴിച്ചു. 2019 ജനുവരി 15-നാണ് വനം വകുപ്പിന്റെ ആദ്യ ഇ-ലേലം നടന്നത്. ഇതിൽ ആറുകിലോ തൈലം 14 ലക്ഷം രൂപ (നികുതി കൂടാതെ)യ്ക്ക് കേരള ഹാൻഡിക്രാഫ്റ്റ്സ് തിരുവനന്തപുരം സ്വന്തമാക്കി. പിന്നീടുനടന്ന മൂന്ന് ലേലത്തിൽ 14 കിലോ തൈലം 31.91 ലക്ഷം രൂപയ്ക്ക് കോഴിക്കോട് കേരള സോപ്സ് കമ്പനി വാങ്ങി. ഇത്തവണ കർണാടക സോപ്സ് കമ്പനി ആദ്യമായി തൈല ഇ-ലേലത്തിൽ പങ്കെടുക്കുന്നുണ്ട്. ചന്ദനത്തൈലം കയറ്റുമതി നിരോധിച്ചതിനാൽ പ്രാദേശികമായി മാത്രമേ ഇതിന്റെ ഉപയോഗമുള്ളൂ.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News