Friday, July 30, 2021

വാക്സിൻ ചലഞ്ചിലേക്ക് പണം കണ്ടെത്താനെന്ന പേരിൽദേശീയ പാതയോരത്ത് നിന്ന് ഇരുമ്പു സാധനങ്ങൾ കടത്താൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറിക്കെതിരേ പാർട്ടി നടപടി

Must Read

മൂന്നാർ: ദേശീയ പാതയോരത്ത് നിന്ന് ഇരുമ്പു സാധനങ്ങൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറിക്കെതിരേ പാർട്ടി നടപടി. ബ്ലോക്ക് സെക്രട്ടറി പ്രവീൺ കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മൂന്നാർ ഏരിയാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

ഇയാളെ നീക്കാനുള്ള തീരുമാനം പാർട്ടിയുടെ കീഴ്ഘടകങ്ങളായ ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികൾ വഴി അറിയിക്കാനും ഏരിയാ കമ്മിറ്റിയോഗത്തിൽ തീരുമാനിച്ചു.

വാക്സിൻ ചലഞ്ചിലേക്ക് പണം കണ്ടെത്താനെന്ന പേരിലാണ് ജൂലായ് നാലിന് മൂന്നാർ പോസ്റ്റോഫീസിനു സമീപത്തു കിടന്നിരുന്ന ആറ് ടണ്ണോളം തൂക്കം വരുന്ന ഇരുമ്പ് സാധനങ്ങൾ ജെ.സി.ബി.യുടെ സഹായത്തോടെ ഇയാൾ ലോറിയിൽ കയറ്റി കടത്താൻ ശ്രമിച്ചത്. ദേശീയ പാതയുടെ ഉടമസ്ഥതയിലുള്ള സാമഗ്രികളായിരുന്നു ഇവ.

മൂന്നാർ പോലീസ് സംഭവം കൈയ്യൊടെ പിടികൂടിയെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് കേസെടുക്കാതെ വിട്ടയച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടർന്നാണ് ഇയാൾക്കെതിരേ പാർട്ടി നടപടിയെടുത്തത്.

വാക്സിൻ ചലഞ്ചിലേക്ക് ആക്രി സാധനങ്ങൾ ശേഖരിച്ചുള്ള ക്യാമ്പയിൽ സംസ്ഥാനത്തൊരിടത്തും ഇല്ലെന്നിരിക്കെ ബ്ലോക്ക് സെക്രട്ടറിയുടെ നടപടി പാർട്ടിക്ക് അപമാനമുണ്ടാക്കിയെന്ന് ഏരിയാ കമ്മിറ്റി കണ്ടെത്തി. ഇതെ തുടർന്നാണ് ഇയാളെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാനും ഇയാൾ വഹിക്കുന്ന ഏരിയാ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽ കമ്മിറ്റികൾക്ക് റിപ്പോർട്ടു സമർപ്പിക്കാനും ഏരിയാ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചത്. ചൊവ്വാഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയിൽ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News