Sunday, December 5, 2021

മുൻ മിസ് കേരള അടക്കം മൂന്നു പേർ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍

Must Read

കൊച്ചി∙ മുൻ മിസ് കേരള അടക്കം മൂന്നു പേർ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍. മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുല്‍ റഹ്മാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിൽ ഇടിച്ച് ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്. പുലർച്ചെയുണ്ടായ അപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അന്നുതന്നെ മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ആഷിഖ്. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ പ്രധാന റോഡിനേയും സര്‍വീസ് റോ‍ഡിനേയും വേര്‍തിരിക്കുന്ന ഡിവൈഡറിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്

Leave a Reply

Latest News

സുഹൃത്തിന്‍റെ മകന്‍റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

സുഹൃത്തിന്‍റെ മകന്‍റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ്(31)ആണ് അറസ്റ്റിലായത്. വെങ്ങാനൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.വി​നോ​ദി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ൻ...

More News