Monday, June 21, 2021

കൊലക്കേസിൽ ആരോപണ വിധേയരായ ഡോക്ടര്‍ ദമ്പതികളെ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തി

Must Read

ഭരത്പുര്‍: കൊലക്കേസിൽ ആരോപണ വിധേയരായ ഡോക്ടര്‍ ദമ്പതികളെ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച തിരക്കേറിയ റോഡില്‍ വൈകിട്ട് 4.45-നായിരുന്നു സംഭവം. ബൈക്കില്‍ കാറിനെ മറികടന്നെത്തിയ രണ്ടുപേരാണ് ഇവരെ വെടിവച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബൈക്ക് മുന്നില്‍ കയറ്റി അക്രമികള്‍ കാര്‍ തടയുകയായിരുന്നു. പിന്നീട് ഇവര്‍ കാറിനടുത്തേക്ക് എത്തി. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് വിന്‍ഡോ താഴ്ത്തിയപ്പോള്‍ അക്രമികളില്‍ ഒരാള്‍ തോക്കെടുത്ത് ഇരുവരെയും വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

പ്രതികാരമാണ് കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഒരു യുവതിയുടെ കൊലപാതകക്കേസില്‍ ഇവര്‍ ആരോപണ വിധേയരായിരുന്നു. ദമ്പതിമാരില്‍ ഭര്‍ത്താവുമായി ബന്ധമുണ്ടെന്നു സംശയിച്ചിരുന്ന യുവതി രണ്ടു വര്‍ഷം മുൻപാണു കൊല്ലപ്പെട്ടത്.

ഡോക്ടറുടെ ഭാര്യയും അമ്മയും കേസില്‍ കുറ്റാരോപിതരാണ്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനാണ് വെടിവച്ചതെന്നു പിന്നീടു സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News