Wednesday, June 16, 2021

മുങ്ങൽ വിദഗ്ദൻ മുങ്ങിയെടുത്തത് കമിതാക്കളുടെ ഹൃദയം

Must Read

ലണ്ടൻ: വിവാഹ മോതിരം കാണാതാകുക അതും ഫോട്ടോ ഷൂട്ടിനിടയിൽ നദിയിൽ വീണു പോയാലോ, കണ്ടെത്തുക അസാധ്യം. എന്നാൽ അവിശ്വസനീയമായ ഒരു കണ്ടെത്തൽ നടത്തി താരമായിരിക്കുകയാണ് ബ്രിട്ടനിലെ വിൻഡെർമെറെയിലെ പ്രാദേശിക നീന്തൻ വിദഗ്ദൻ അൻഗസ് ഹോസ്കിങ്. ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ നദികളിലൊന്നായ ലേക്ക് വിൻഡെർമെറെയുടെ തീരത്ത് തങ്ങളുടെ എൻഗേജ്മെൻ്റ് ഫോട്ടോഷൂട്ടിന് എത്തിയതായിരുന്നു റെബേക്കാ ചൗക്രിയയും കാമുകൻ വിക്കി പട്ടേലും. ഫോട്ടോഗ്രാഫറുടെ നിർദ്ദേശ പ്രകാരം നദിക്കരയിലും വെള്ളത്തിലും ഇറങ്ങി അവർ ഫോട്ടോയ്ക്ക് വേണ്ടി വ്യത്യസ്ത പോസുകൾ ചെയ്തു. ഇതിനിടയിലാണ് നിർഭാഗ്യമെന്ന് പറയട്ടെ റെബേക്കയുടെ വിരലിൽ നിന്ന് മോതിരം നദിയിൽ വീണത്. പെട്ടന്ന് തന്നെ കാമുകനും റെബേക്കയും വെള്ളത്തിൽ തപ്പി നോക്കിയെങ്കിലും ഫലമുണ്ടായില്ല. കൊടും തണുപ്പ് മൂലം അവർക്ക് വെള്ളത്തിൽ അധികസമയം ചെലവഴിക്കാനും ആയില്ല. വിലകൂടിയ ഡയമണ്ട് മോതിരം എന്നതിന് ഉപരി വിവാഹ മോതിരം കാണാതായതിൽ ഇരുവർക്കും വലിയ സങ്കടമായി. നഗരത്തിലെ ലാങ്ദെയിൽ ഹോട്ടലിനു സമീപം താമസിക്കുന്ന ഇവർ ഈ വിവരം ഹോട്ടൽ ജീവനക്കാരെ അറിയിച്ചു. പ്രദേശത്തെ ഏറ്റവും മികച്ച മുങ്ങൽ വിദഗ്ദനും നീന്തൽ താരവുമായ അൻഗസ് ഹോസ്കിങുമായി ഹോട്ടൽ അധികൃതർ ബന്ധപ്പെട്ടു. ഉടൻ തന്നെ കമിതാക്കൾ അൻഗസ് ഹോസ്കിങുമായി നദിക്കരയിൽ എത്തി. തുടർന്ന് തൻ്റെ കൈയ്യിലുണ്ടായിരുന്ന മെറ്റൽ ഡിറ്റക്ടറുമായി നദിയിലേക്കിറങ്ങിയ അൻഗസ് 20 മിനിട്ടുനുള്ളിൽ വിവാഹ മോതിരവുമായി തിരിച്ചെത്തുകയായിരുന്നുവെന്ന് ദ ഇൻഡിപെൻഡൻ്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ‘ഹോസ്കിങ് അസാമാന്യ കഴിവുള്ള വ്യക്തിയാണ്, അയാൾ മുങ്ങിയെടുത്ത മോതിരവുമായി തിരിച്ചെത്തിയപ്പോൾ വിശ്വസിക്കാനായില്ല, ഒരുപാട് നന്ദി അദ്ദേഹത്തോട് തങ്ങൾ ഇരുവരും രേഖപ്പെടുത്തി” പട്ടേൽ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞാൽ തങ്ങൾ ഉറപ്പായും ഹോസ്കിങിനെ വിവാഹത്തിന് ക്ഷണിക്കുമെന്നും പട്ടേൽ പറഞ്ഞു. വിൻഡെർമെറെയിലെ അറിയപ്പെടുന്ന നീന്തൽ വിദഗ്ദനായ ഹോസ്കിങ് ഇതിനു മുൻപും ടൂറിസ്റ്റുകളടക്കം നിരവധി പേരുടെ നദിയിൽ വീണുപോയ ഫോണുകൾ, ആഭരണങ്ങൾ, ക്യാമറ എന്നിവയെല്ലാം തിരിച്ചെടുത്ത് നൽകി ഏവരുടെയും ശ്രദ്ധനേടിയിരുന്നു.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News