Sunday, June 20, 2021

ഇനി സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിട്ടുപോകുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച

Must Read

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ജിതിന്‍ പ്രസാദയും ബി.ജെ.പിയിലേക്ക് പോയതോടെ അടുത്തത് ഏത് നേതാവായിരിക്കും പാര്‍ട്ടി വിട്ട് മറുകണ്ടം ചാടുക എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടത് ചെറുതല്ലാത്ത ആഘാതമാണ്
കോണ്‍ഗ്രസിന് ഏല്‍പ്പിച്ചിരിക്കുന്നത്.

ഇനി സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിട്ടുപോകുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. സച്ചിന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും ചിലര്‍ തറപ്പിച്ചു പറയുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ ഇപ്പോഴും പരിഹരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News