Monday, April 12, 2021

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ 5 പേരെ വിചാരണ പൂർത്തിയാക്കും വരെ പുറം ലോകം കാണിക്കില്ല

Must Read

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമെന്നും...

ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തി

‌കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി...

മൻസൂർ കൊലക്കേസിലെ പ്രതി കൂലോത്ത് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ

കണ്ണൂർ: മൻസൂർ കൊലക്കേസിലെ പ്രതി കൂലോത്ത് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രതീഷിനെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന്...

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ 5 പേരെ വിചാരണ പൂർത്തിയാക്കും വരെ പുറം ലോകം കാണിക്കില്ല. മാപ്പുസാക്ഷികളെ വിചാരണ കഴിയും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണു ചട്ടം. കേസിൽ നാലാംപ്രതി സന്ദീപ് നായർക്കു പുറമേ 4 പ്രതികളെക്കൂടി മാപ്പുസാക്ഷികളാക്കാനാണ് എൻഐഎയുടെ നീക്കം.

സന്ദീപ് നായർ ഒഴികെ മറ്റാരെല്ലാമാണു മാപ്പുസാക്ഷികളെന്ന വിവരം ഇതുവരെ എൻഐഎ പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളിത്തം കുറവുള്ളതും എന്നാൽ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ അറിയാവുന്നതുമായ പ്രതികളെയാണു മാപ്പുസാക്ഷികളാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനു ശുപാർശ ചെയ്യാവുന്നത്. കുറ്റകൃത്യത്തിൽ മുഖ്യപങ്കാളിത്തമുള്ളവരെ മാപ്പുസാക്ഷികളാക്കാൻ കോടതികൾ അനുവദിക്കാറില്ല.

കേസിൽ അറസ്റ്റിലായ 21 പ്രതികളിൽ 20 പേർക്കെതിരെ ചുമത്തിയ യുഎപിഎ തെളിയിക്കാനാണു കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ 5 പേരെ മാപ്പുസാക്ഷികളാക്കി വിചാരണ തുടങ്ങാൻ എൻഐഎ ഒരുങ്ങുന്നത്. കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത ആദ്യ പ്രതിയായ സ്വപ്ന സുരേഷ് റിമാൻഡിലായി 180 ദിവസം പിന്നിടും മുൻപാണ് 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഇതുവരെ 31 പ്രതികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

English summary

The diplomatic parcel gold smuggling case will not be shown to the outside world until the trial of 5 people is completed

Leave a Reply

Latest News

വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്

കൊച്ചി: വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്. രൂപേഷ് ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റം ചുമത്തി. വിചാരണയുടെ...

More News