Saturday, March 6, 2021

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിൽ 5.40 ലക്ഷത്തിൽപരം വോട്ടുകളുടെ വ്യത്യാസം

Must Read

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് രാജി വച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ വ്യാപകപ്രതിഷേധം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​ജ​യ​രാ​ജ​ന് സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ വ്യാ​പ​ക​പ്ര​തി​ഷേ​ധം. പാ​ര്‍​ട്ടി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വ​ച്ചു....

നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി...

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിൽ 5.40 ലക്ഷത്തിൽപരം വോട്ടുകളുടെ വ്യത്യാസം. തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളിലെ വോട്ടുനില കണക്കാക്കുമ്പോഴാണിത്.

3 സ്ഥാപനങ്ങളിലായി എൽഡിഎഫ് ആകെ നേടിയത് 84.48 ലക്ഷം വോട്ടുകളാണ്. യുഡിഎഫിനു ലഭിച്ചത് 79.07 ലക്ഷം വോട്ട്. എൻഡിഎയ്ക്ക് 31.65 ലക്ഷം വോട്ട്. മുന്നണി/പാർട്ടി സ്വതന്ത്രരുടെ വോട്ട് ഇതിൽ ഉൾപ്പെട്ടിട്ടില്ല.

പാർട്ടികളിൽ സിപിഎം

3 സ്ഥാപനങ്ങളിലായി സിപിഎം ആകെ 56.28 ലക്ഷം വോട്ടു നേടിയപ്പോൾ കോൺഗ്രസിനു ലഭിച്ചത് 53.27 ലക്ഷം വോട്ടുകളാണ്. 3 ലക്ഷം വോട്ടിന്റെ വ്യത്യാസം. എൻഡിഎ ആകെ നേടിയ 31.65 ലക്ഷം വോട്ടുകളിൽ 31.18 ലക്ഷവും ബിജെപിയുടെ നേട്ടമാണ്.

എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ 14.59 ലക്ഷം വോട്ടുകൾ നേടിയപ്പോൾ 5.34 ലക്ഷം കരസ്ഥമാക്കി പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) മൂന്നാം സ്ഥാനത്തെത്തി. 19.09 ലക്ഷം വോട്ടുകൾ നേടിയ മുസ്‌ലിംലീഗാണ് കോൺഗ്രസ് കഴിഞ്ഞാൽ യുഡിഎഫിലെ ഏറ്റവും കൂടുതൽ വോട്ടു നേടിയ പാർട്ടി.

യുഡിഎഫിൽ തുടർന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 4.19 ലക്ഷം വോട്ടു ലഭിച്ചു. ആർഎസ്പിക്ക് 1.71 ലക്ഷം വോട്ടുണ്ട്.എൻഡിഎ മുന്നണിയിലെ ബിഡിജെഎസിന്റെ സംഭാവന 26,336 വോട്ടുകളാണ്.

പഞ്ചായത്തിൽ വ്യത്യാസം 2.5 ലക്ഷം

പഞ്ചായത്തുകളിൽ സിപിഎമ്മിന് ആകെ ലഭിച്ചത് 47.66 ലക്ഷം വോട്ടാണ്. കോൺഗ്രസിന് 45.06 ലക്ഷം. ബിജെപിക്ക് 22.39 ലക്ഷം.

English summary

The difference between the LDF and the UDF in the local body elections in the state is over 5.40 lakh votes

Leave a Reply

Latest News

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

More News