Thursday, July 29, 2021

ജയിലിൽ സ്വർണക്കടത്ത് പ്രതികള്‍ക്ക് ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെന്ന് ഡി.ജി.പി

Must Read

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന സരിത്തിന്‍റെ പരാതിയില്‍ ജയില്‍ ഡി.ജി.പി കോടതിക്ക് വിശദീകരണം നല്‍കി. ഇത്തരത്തിൽ യാതൊരുവിധ സംഭവവും ഉണ്ടായിട്ടില്ലെന്നും ജയിലിൽ പ്രതികള്‍ക്ക് ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെന്നും ഡി.ജി.പി അറിയിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയിലാണ് ഡി.ജി.പി വിശദീകരണം നൽകിയത്.

അതേസമയം, പ്രതികള്‍ ജയില്‍ അധികൃതരോട് മോശമായി പെരുമാറുന്നുവെന്ന് ഡി.ജി.പി കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതികള്‍ ജയിലില്‍ ലഹരി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സരിത്തിന്‍റെ മൊഴി കോടതി അടുത്ത തിങ്കളാഴ്ച രേഖപ്പെടുത്തും. സരിത്തിന്‍റെ പരാതിയില്‍ എന്‍.ഐ.എ കോടതിയും ജയില്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News