നടൻ ദിലീപിന്റെ നാലാമത്തെ മൊബൈൽ ഫോണിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിക്കു കൈമാറും

0

കൊച്ചി∙ നടൻ ദിലീപിന്റെ നാലാമത്തെ മൊബൈൽ ഫോണിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിക്കു കൈമാറും. ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി പറയും മുൻപു ഫോണിന്റെ ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി നമ്പർ (ഐഎംഇഐ), ബ്രാൻഡ് നെയിം, മോഡൽ, വിൽപന നടത്തിയ കമ്പനി ഡീലർ എന്നിവരുടെ വിവരങ്ങൾ കൈമാറാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

ഒളിപ്പിച്ചതായി ആരോപിക്കുന്ന ഫോൺ ദിലീപ് ഉപയോഗിച്ചതിന്റെ ഫോൺ വിളി രേഖകളും (സിഡിആർ) അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ദിലീപുമായി അടുപ്പമുള്ള 3 പേരുടെ മൊഴികൾ കൂടി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വധശ്രമ ഗൂഢാലോചനക്കേസിൽ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്

Leave a Reply